മമത ബാനര്‍ജി ഇപ്പോഴും ബംഗാള്‍ മുഖ്യമന്ത്രിയാണെന്നും വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കേണ്ടത് അവരുടെ കടമയാണെന്നും തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.
”കൂച്ച് ബിഹാറിലേക്ക് പോകുന്നതില്‍ നിന്ന് മമതയെ തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെളിയില്‍ മൂടുകയാണ്. എന്തായാലും അവര്‍ ഇപ്പോഴും ബംഗാള്‍ മുഖ്യമന്ത്രിയാണ്. ഈ നിര്‍ഭാഗ്യകരമായ സ്ഥലം സന്ദര്‍ശിക്കേണ്ടത് അവരുടെ കടമയാണ്,” കഴിഞ്ഞ മാസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ അക്രമം നടന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത് . മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദ്ദേശം.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പ്രചാരണം തീര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളെ മുന്നില്‍ കണ്ട് കൂടുതല്‍ സായുധ സേനയെ ഇറക്കാനും കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക