ഷില്ലോംഗ്: കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നപോരുമായി വീണ്ടും മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകസമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഞ്ചരിക്കുന്നത് തെറ്റായ വഴിയിലൂടെയാണെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.
കര്‍ഷകരെ അടിച്ചമര്‍ത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര എം.എല്‍.എയായ സോംഭീര്‍ സാംഗ്വാന് നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചയാളാണ് സോംഭീര്‍.
കര്‍ഷക സമരത്തെ അവഗണിക്കരുതെന്നും വെറും കൈയോടെ ദല്‍ഹിയില്‍ നിന്ന് കര്‍ഷകര്‍ മടങ്ങില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
നേരത്തെയും കര്‍ഷകസമരത്തെ പിന്തുണച്ച് സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു.
‘കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നിയമം പോലും രാജ്യത്തില്ല. കര്‍ഷകരെയും സൈനികരെയും തൃപ്തിപ്പെടുത്താതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ല,’ സത്യപാല്‍ മാലിക് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Tried to tell PM Modi, Amit Shah they are on wrong path: Meghalaya Governor