'രാജ്യത്തിന്റെ നിയമങ്ങള്‍ മാനിക്കണം'; റിപബ്ലിക്ക് ദിനത്തിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് രാഷ്ട്രപതി
national news
'രാജ്യത്തിന്റെ നിയമങ്ങള്‍ മാനിക്കണം'; റിപബ്ലിക്ക് ദിനത്തിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് രാഷ്ട്രപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2021, 12:31 pm

ന്യൂദല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

രാജ്യത്തിന്റെ നിയമങ്ങള്‍ മാനിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ രാംനാഥ് കോവിന്ദ് അഭിപ്രായ പ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും നിയമവും ചട്ടവും പാലിക്കണമെന്ന് ഭരണഘടന പഠിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു പരാമര്‍ശം.

കാര്‍ഷിക നിയമങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനം സര്‍ക്കാര്‍ അനുസരിക്കുമെന്ന് പറഞ്ഞ രാംനാഥ് കോവിന്ദ് കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുമെന്നും അവകാശപ്പെട്ടു.

അതേസമയം, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിക്കും.

സി.പി.ഐ, സി.പി.ഐ.എം, കോണ്‍ഗ്രസ്, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, മുസ്ലിം ലീഗ്, ആര്‍.എസ്.പി, പി.ഡി.പി, എം.ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, കേരള കോണ്‍ഗ്രസ് എം, എന്നീ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുക. ശിരോമണി അകാലി ദളും മായാവതിയുടെ ബി.എസ്.പിയും രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Tricolour Was Insulted On Republic Day: RamNath Kovind in Parliament