|

ചേലക്കരയില്‍ 12000 കടന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്റെ ലീഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചേലക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ ലീഡ് 12000 കടന്നു. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.സി. ശ്രീകുമാറാണ് രണ്ടാമത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാടാണ് മൂന്നാം സ്ഥാനത്ത്.

വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി 5000 വോട്ടുകള്‍ക്ക് മുന്നിലാണ്. ഒല്ലൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ. രാജന്‍ 8000 വോട്ടുകള്‍ക്ക് മുന്നിലാണ്. തൃശൂരില്‍ പി. ബാലചന്ദ്രന്‍ (എല്‍.ഡി.എഫ്) മുന്നിലാണ്.

കൈപ്പമംഗലത്തും മണലൂരിലും ഒല്ലൂരിലും നാട്ടികയിലും ഇരിങ്ങാലക്കുടയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ