| Sunday, 4th November 2012, 10:32 am

വിയ്യൂര്‍ ജയിലില്‍ ആദിവാസികള്‍ നിരാഹാര സമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ ആദിവാസികള്‍ നിരാഹാര സമരത്തില്‍. തൃശ്ശൂര്‍ ഒളകരയില്‍ വനഭൂമി കയ്യേറി കുടില്‍ കെട്ടിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായവരാണ് സമരം തുടങ്ങിയത്. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം.[]

കുടില്‍കെട്ടി സമരത്തിനിടെ 46 പേരാണ് അറസ്റ്റിലായത്. ഇവരില്‍ സ്ത്രീകള്‍ക്ക് നീരുപാധികം ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിറക്കി.

എന്നാല്‍ തങ്ങളോടൊപ്പം അറസ്റ്റിലായ പുരുഷന്‍മാരെക്കൂടി വിട്ടയയ്ക്കാതെ ജയില്‍ വിട്ടുപോവില്ലെന്ന നിലപാടിലാണ് സ്ത്രീകള്‍.

5 ഏക്കര്‍ ഭൂമി എന്ന ആവശ്യമുന്നയിച്ച് കൊണ്ട് ഒക്ടോബര്‍ 26 മുതലാണ് ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്.

സര്‍വ്വെകള്‍ കഴിഞ്ഞെങ്കിലും ഭൂമി നല്‍കിയില്ലെന്നാണ് ഇവരുടെ പരാതി.

We use cookies to give you the best possible experience. Learn more