ആംബുലന്‍സ് ലഭിച്ചില്ല; ഡയാലിസിസിനായി ബസില്‍ യാത്ര ചെയ്ത ആദിവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു
Tribal Issues
ആംബുലന്‍സ് ലഭിച്ചില്ല; ഡയാലിസിസിനായി ബസില്‍ യാത്ര ചെയ്ത ആദിവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2019, 9:50 am

കല്‍പ്പറ്റ: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് വയനാട്ടില്‍ വൃക്കരോഗിയായ ആദിവാസി യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കാനാണ് ആംബുലന്‍സ് ലഭിക്കാതിരുന്നത്. തരുവണ 7/4 കോക്കടവ് സ്വദേശിയായ കായലിക്കല്‍ ബാലന്റെ മകന്‍ ബിജിത്ത് (24) ആണു മരിച്ചത്.

ആദിവാസി വികസന വകുപ്പിന്റെ ആംബുലന്‍സുകള്‍ ഒഴിവില്ലാത്തതിനെത്തുടര്‍ന്ന് ഡയാലിസിസിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ബസില്‍ യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വൈത്തിരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാനന്തവാടിയില്‍ ആദിവാസി വികസന വകുപ്പിനു കീഴിലുള്ള രണ്ട് ആംബുലന്‍സുകളും ഒഴിവില്ലാത്തതിനാലാണ് ബിജിത്തിന് ബസില്‍ യാത്ര ചെയ്യേണ്ടി വന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്ലസ് ടുവില്‍ പഠിക്കുന്ന കാലം മുതലാണ് ബിജിത്തു വൃക്കരോഗം പിടികൂടിയതും ഡയാലിസിസ് ആരംഭിക്കുന്നതും. പിന്നീട് അമ്മയുടെ വൃക്ക മാറ്റിവെച്ചെങ്കിലും കേടായി. അച്ഛന്‍ വൃക്ക നല്‍കാന്‍ തയ്യാറായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിനിടെയാണ് ദാരുണസംഭവം.