| Wednesday, 30th December 2020, 7:51 am

വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂര്‍ വനത്തിനുളളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു. യുവതി മരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ വിവരമറിയുന്നത്.

കരുളായില്‍ നിന്ന് 23 കിലോമീറ്റര്‍ ഉള്‍വനത്തിലുളള മണ്ണള കോളനിയിലെ മോഹനന്റെ ഭാര്യ നിഷയും മൂന്നു ദിവസം പ്രായമുളള ആണ്‍കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് നിഷ മരിച്ചത്.

കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായി കുടുംബം പറഞ്ഞു. നിഷയുടെ മൂന്നാമത്തെ പ്രസവമാണിത്. നേരത്തെ ഒരു പ്രസവവും വനത്തിനുള്ളിലായിരുന്നു. 20 കിലോമീറ്റര്‍ ഫോര്‍വീല്‍ ജീപ്പില്‍ മാഞ്ചീരി വരെയെത്തി അവിടെ നിന്ന് മൂന്നു കിലോമീറ്ററിലധികം നടന്നു വേണം മണ്ണളയിലെത്താന്‍. കോളനിയിലേക്കുളള യാത്രാപ്രയാസം കണക്കിലെടുത്ത് ഗര്‍ഭിണിയെ നേരത്തെ ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more