ഏറണാകുളം ലോ കോളജിലെ അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ വൈശാഖ് ഡി.എസിനെയാണ് പ്രിന്‍സിപ്പള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
കൊച്ചി: അധ്യാപകനെതിരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് പൊലീസില്‍ പരാതിപ്പെട്ട ആദിവാസി വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
ഏറണാകുളം ലോ കോളജിലെ അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ വൈശാഖ് ഡി.എസിനെയാണ് പ്രിന്‍സിപ്പള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 16ാം തീയതി കോളേജില്‍ നടന്ന കലാപരിപാടിക്കിടെ മറ്റ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വെച്ച് അസഭ്യം പറഞ്ഞുവെന്നും മദ്യപിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.
എന്നാല്‍ ഡിസംബര്‍ 16ന് ലോ കോളേജില്‍ നടന്ന നയം കോളേജ് ഫെസ്റ്റിനിടെ അസോസിയേറ്റ് പ്രൊഫസര്‍ എസ്.എസ് ഗിരിശങ്കര്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വൈശാഖ് 19ാം തീയതി എറണാംകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
കോളേജിലെ പരിപാടിയെ നിശിതമായി വിമര്‍ശിച്ച പ്രൊഫസര്‍ എസ്.എസ് ഗിരിശങ്കറെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ വൈശാഖുമുണ്ടായിരുന്നു. ഇതിനിടെ തന്റെ നേരെ തിരിഞ്ഞ അധ്യാപകന്‍ അവിടെ കൂടിയിരുന്ന വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് നീ എസ്.സിനഎസ്.ടി അല്ലേ, എന്റെയും സര്‍ക്കാരിന്റെയും ഔദാര്യത്തില്‍ അല്ലേ നീ ജിവിക്കുന്നതെന്ന് ചോദിച്ചെന്നും വൈശാഖ് പരാതിയില്‍ പറയുന്നു. നിയമ പ്രകാരം താന്‍ കോളേജിലും ഹോസ്റ്റലിലും സര്‍ക്കാര്‍ ഫീസിളവില്‍ പ്രവേശനം ലഭ്യമാകുകയും പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയാണ്. ഇക്കാര്യം ഹേസ്റ്റല്‍ വാര്‍ഡന്റ് ആയ എസ്.എസ് ഗിരിശങ്കറിന് നേരിട്ടറിയാമെന്നും വൈശാഖ് പരാതിയില്‍ പറയുന്നുണ്ട്.
ഈ അധ്യാപകന്‍ മുന്‍പും ജാതിപരമായ അധിക്ഷേപങ്ങള്‍ നടത്തിയതിന്റെ പേരില്‍ നിയമനടപടികള്‍ക്ക് വിധേയനായിട്ടുള്ളതാണെന്നും വൈശാഖ് പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഈ പരാതി നിലനില്‍ക്കെയാണ് അടുത്ത ദിവസം തന്നെ വൈശാഖിനെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി ഉണ്ടായിട്ടുള്ളത്.