Film News
കുറുക്കന്‍മൂലയില്‍ ഒരു മിന്നല്‍ മുരളി മതി; ഡൂപ്ലിക്കേറ്റ് മുരളിയെ അന്വേഷിച്ച് ഒറിജിനല്‍ മുരളി; ട്രൈബല്‍ സോംഗ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 20, 09:17 am
Sunday, 20th March 2022, 2:47 pm

മിന്നല്‍ മുരളിയിലെ ട്രൈബല്‍ സോംഗ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. വില്ലനായ മിന്നല്‍ മുരളിയെ അന്വേഷിച്ച് ഒറിജിനല്‍ മുരളി നടക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. മ്യൂസിക് 247 എന്ന ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ഷിബുവിന്റെ ഡ്യൂപ്ലിക്കേറ്റ് മിന്നല്‍ മുരളിയെ അന്വേഷിച്ച് ജെയ്‌സന്‍ കുറുക്കന്‍ മൂലയിലെത്തുന്നതും സി.സി.ടി.വി വഴി കണ്ടെത്താന്‍ നോക്കുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ഫെമിന ജോര്‍ജ്, വസിഷ്ഠ് ഉമേഷ്, ബൈജു, ജൂഡി അന്തോണി എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

മനോഹരമായ ഗോത്രവര്‍ഗ പാട്ടിന്റെ അകമ്പടിയോടെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് പാട്ടിന് ഈണം നല്‍കിയത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആരോമല്‍, ഉയിരെ എന്നീ പാട്ടുകളുടെ വീഡിയോയും പുറത്ത് വന്നിരുന്നു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ആക്ഷന്‍ ഡയറക്ടര്‍ വ്‌ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാളത്തില്‍ നിന്ന് ഒരു സൂപ്പര്‍ഹീറോയെ ബേസില്‍ ജോസഫ് വിശ്വസനീയമായി അവതരിപ്പിക്കുകയായിരുന്നു. ഷിബു എന്ന വില്ലനും ചിത്രത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഗുരു സോമസുന്ദരമായിരുന്നു ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്.


Content Highlight: tribal song from minnal murali out