| Saturday, 28th September 2019, 11:16 am

മരിക്കുന്നതിന് മുമ്പ് സതീശന്‍ അമ്മയോട് പറഞ്ഞു 'ആദിവാസികള്‍ക്ക് പോയിരിക്കാന്‍ പറ്റുന്ന ഓഫീസല്ല അത്

നിമിഷ ടോം

2014 ഏപ്രില്‍ നാലിനാണ് പാലക്കാട് ആര്‍.ടി.ഓ ഓഫീസില്‍ ക്ലര്‍ക്കായിരുന്ന സതീശന്‍ ആത്മഹത്യ ചെയ്തത്. കോട്ടേഴ്സിലെ ജനലില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സതീശന്‍ ജീവിതമവസാനിപ്പിക്കാനുണ്ടായ കാരണം ഇപ്പോഴും വീട്ടുകാര്‍ക്ക് അറിയില്ല. ആദിവാസിയായ നമുക്കൊന്നും പോയിരിക്കാന്‍ പറ്റിയ ഓഫീസല്ല അത് എന്ന് അമ്മ മാരിയോട് ഒരിക്കല്‍ പറഞ്ഞിരുന്നു. അത്രമാത്രം.

അഞ്ച് വര്‍ഷം മുമ്പ് വീടിന്റെ ജനലില്‍ തൂങ്ങിയാണ് തന്റെ 35ാം വയസില്‍ സതീശന്‍ ആത്മഹത്യ ചെയ്തത്. കാല്‍മുട്ട് നിലത്ത് മുട്ടിയ നിലയിലായിരുന്നു മൃതദേഹമെന്ന് സതീശന്റെ അമ്മ പറയുന്നു.

ഓഫീസിലെ മാനസിക പീഡനവും സമ്മര്‍ദ്ദവുമാണ് മകന്റെ മരണ കാരണമെന്ന് അച്ഛന്‍ കക്കി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഓഫീസിലെ കേസ് സംബന്ധമായ വിഷയത്തില്‍ മകനെ കുടുക്കിയിരുന്നതായാണ് ഇവര്‍ ആവര്‍ത്തിച്ച് പറയുന്നത്.

ആത്മഹത്യാപ്രവണത താരതമ്യേന വളരം കുറഞ്ഞ ജനവിഭാഗമാണ് കേരളത്തിലെ ആദിവാസി സമൂഹം. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ മാനസിക പിരിമുറുക്കങ്ങള്‍ ആദിവാസി ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് വരെ തള്ളിവിടുന്നെന്നാണ് സതീശന്റെ കഥ തുറന്നുകാണിക്കുന്നത്.

നിമിഷ ടോം