ജയ്പുര്‍: ആര്‍.എസ്.എസ് നേതാവിനെതിരെ ഫേസബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അധ്യാപകനെതിരെ ജില്ലാ കലക്റ്ററുടെ അച്ചടക്ക നടപടി. പോസ്റ്റില്‍ രാജ്യവിരുദ്ധ, സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് നടപടി. സേത് മംഗള്‍ ചന്ദ് ചൗധരി ഗവ: കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ അശുതോഷ് മീനക്കെതിരെയാണ് നടപടി.
2017 സെപ്തംബര്‍ 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ അശുതോഷ് ഫേസബുക്കിലിട്ട പോസ്റ്റുകളില്‍ രാജ്യവിരുദ്ധ സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നവയാണെന്നും അന്നത്തെ സിരോഹി ജില്ലാ കലക്റ്റര്‍ സന്ദേശ് നായകിന്റെ ഉത്തരവില്‍ പറയുന്നു. രാജസ്ഥാന്‍ സിവില്‍ സര്‍വ്വിസ് കണ്ടക്റ്റ് നിയമത്തിന്റെ റൂള്‍ 4, 11 ല്‍ എന്നിവ പ്രകാരമാണ് നടപടി.
ഡിസംബര്‍ 12ന് കോളജില്‍ ഹിന്ദു വലത് പക്ഷ സംഘടന അവരുടെ കൊടി ഉയര്‍ത്തിയതിനെ ഭരണഘടനാവിരുദ്ധം എന്ന് അശുതോഷ് വിമര്‍ശിച്ചിരുന്നു.അന്ന് മുതല്‍ അശുതോഷിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി നേരിടുകയായിരുന്നു. ഒരു പ്രാദേശിക നേതാവ് ഇതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറായിക്കൊള്ളുവെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. അബു റോഡ് കോളജ് ജെ.എന്‍.യു ആക്കി മാറ്റാന്‍ നോക്കണ്ട എന്ന രീതിയില്‍ അശുതോഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ക്യാംമ്പയിന്‍ നടന്നിരുന്നു.
ദീന്‍ ദയാല്‍ ഉപാധ്യയായി നിങ്ങളുടെ പിതാവാണ്, എന്തിനാണ് ഞങ്ങളുടെ മേല്‍ കെട്ടിവക്കുന്നതെന്ന ചോദ്യം ഉപയോഗിച്ചാണ് അശുതോഷിനെ വേട്ടയാടുന്നത്.