00:00 | 00:00
ഉണ്ടയിലെ ബിജു സാങ്കല്‍പിക കഥാപാത്രമല്ല. അയാള്‍ ആത്മഹത്യ ചെയ്ത കുമാര്‍ എന്ന പൊലീസുകാരനാണ്
നിമിഷ ടോം
2019 Sep 23, 06:44 am
2019 Sep 23, 06:44 am

ഓഗസ്റ്റ് 25ന് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥന്‍ കുമാര്‍ ആത്മഹത്യ ചെയ്തു. മേലുദ്യോഗസ്ഥരുടെ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് കുമാര്‍ ജീവിതം അവസാനിപ്പിച്ചത്. ലക്കിടിക്കടുത്ത് ട്രെയിനില്‍നിന്നും വീണ നിലയിലായിരുന്നു കുമാറിന്റെ മൃതദേഹം. സഹപ്രവര്‍ത്തകരുടെ ജാതി വിവേചനവും മാനസീക പീഡനവും മൂലമാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്ന് കുമാറിന്റെ അമ്മയും ഭാര്യയും ആവര്‍ത്തിച്ച് പറയുന്നു.

പുതിയ ക്വോട്ടേഴ്‌സ് ആദിവാസികള്‍ക്ക് നല്‍കില്ലെന്ന് സഹപ്രവര്‍ത്തകര്‍ വാശി പിടിച്ചിരുന്നെന്ന് കുമാറിന്റെ അമ്മ പാപ്പ ഞങ്ങളോട് പറഞ്ഞു.
കുമാറിന്റെ ആത്മഹത്യക്ക് കാരണം ജാതി പീഡനമെന്ന് ഭാര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ക്യാമ്പില്‍, കുമാര്‍ ജാതി വിവേചനവും മാനസിക പീഡനവും നേരിട്ടിരുന്നതായാണ് ഭാര്യ പറയുന്നത്.

ആദിവാസിയായതിനാല്‍ ബുദ്ധിയില്ല എന്നടക്കം പറഞ്ഞ് പരിഹസിച്ചിരുന്നു. മാസങ്ങളായി മാനസിക പീഡനം കുമാര്‍ നേരിട്ടിരുന്നു. ഇതായിരുന്നു കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത്.