| Friday, 27th September 2019, 10:42 am

ഫോറസ്റ്ററായിരുന്ന മാരി പറയുന്നു, 'ഒരു തെറ്റേ ചെയ്തിട്ടുള്ളൂ, ആദിവാസിയായി ജനിച്ചുപോയി'

നിമിഷ ടോം

സംസ്ഥാന വനം വകുപ്പില്‍ ഫോറസ്റ്ററായിരുന്ന മാരി പറയുന്നത് ആദിവാസികള്‍ എങ്ങനെയാണ് സര്‍ക്കാര്‍ ജോലിയില്‍നിന്നും പുറത്താവുന്നത് എന്നാണ്. വകുപ്പുതലത്തില്‍ അനുഭവിക്കേണ്ടി വന്ന ജാതി വിവേചനത്തെക്കുറിച്ച് മാരി എണ്ണിയെണ്ണിപ്പറയുന്നു.

അഗളി പഞ്ചായത്തിലെ ആനക്കുന്ന് കോളനിയിലെ എകെ മാരി സംസ്ഥാന വനംവകുപ്പില്‍ ഫോറസ്റ്ററായിരുന്നു. ഒമ്പതുവര്‍ഷത്തെ സേവനത്തിന് ശേഷം ഒരുദിവസം മാനന്തവാടി റെയ്ഞ്ച് ഓഫീസില്‍നിന്ന് നാല് ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വന്ന മാരി പിന്നീട് തിരിച്ചുപോയില്ല.

തിരിച്ച് പോകാന്‍ തോന്നിയില്ല എന്നുമാത്രമാണ് മാരി ഇതേക്കുറിച്ച് പറയുന്നത്. ഒരിക്കലും തിരിച്ചുപോകാനാവാത്ത ദുരനുഭവങ്ങളാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഈ ആദിവാസി നേരിട്ടത്.

നിമിഷ ടോം