എയിംസ് ഡയരക്ടര്‍ ഡോ.നിതിന്‍ എം. നാഗര്‍കാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ഇവരെ ചികിത്സിക്കുന്നത്. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും സോണി സോറിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സഹപ്രവര്‍ത്തകനും ബന്ധുവുമായ ലിംഗറാമിനൊപ്പം ദന്തേവാഡയില്‍ നിന്നും വീട്ടിലേക്ക് വരികേയായിരുന്നു അപകടം. ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.
മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ആദ്യം സോണി സോറിയെ ദന്തേവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു.
2011ല്‍ ഛത്തീസ്ഗഢില്‍ വെച്ച് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് സോണി സോറിയെ അറസ്റ്റു ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തിരുന്നെന്ന് സോണി സോറി പറഞ്ഞിരുന്നു.
2013 ഏപ്രിലില്‍ തെളിവുകളുടെ അഭാവത്തില്‍ സോണിയ്ക്കെതിരെ ചുമത്തിയ എട്ടില്‍ ആറു കേസുകളില്‍ നിന്നും കോടതി അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.