വിചാരണക്കായി തടവുകാരെ ഇനി കോടതികളിലേക്ക് കൊണ്ടുപോകില്ല; വീഡിയോ കോണ്‍ഫറന്‍സിങ് പദ്ധതി അന്തിമഘട്ടത്തില്‍
Kerala News
വിചാരണക്കായി തടവുകാരെ ഇനി കോടതികളിലേക്ക് കൊണ്ടുപോകില്ല; വീഡിയോ കോണ്‍ഫറന്‍സിങ് പദ്ധതി അന്തിമഘട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 11:09 pm

തിരുവനന്തപുരം: വിചാരണക്കായി തടവുകാരെ ഇനി കോടതിയിലേക്ക് കൊണ്ടുപോകേണ്ടതില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിചാരണക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. അടുത്ത മാസം പദ്ധതി ഉദ്ഘാടനം ചെയ്യും. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ 24 കോടി രൂപ മുടക്കിയാണ് ജയിലുകളേയും കോടതികളേയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഒരുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ ഉള്‍പ്പെടെ വിവിധ ജയിലുകളിലായി 87 സ്റ്റുഡിയോകളാണ് ഒരുങ്ങുന്നത്. ഇവ 383 കോടതികളുമായി ബന്ധിപ്പിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ 23 ജയിലുകളിലായി 37 സ്റ്റുഡിയോകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 28 ജയിലുകളിലുമായി 50 സ്റ്റുഡിയോകള്‍ ഉടന്‍ സ്ഥാപിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ