Kerala News
ഇടുക്കിയില്‍ 12മണിയോടെ ട്രയല്‍ റണ്‍; ജലനിരപ്പ് 2398.80 അടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 09, 05:08 am
Thursday, 9th August 2018, 10:38 am

 

കൊച്ചി: ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിളിച്ചു അടിയന്തര യോഗത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനമെടുക്കാനുള്ള നിര്‍ദേശം വിവിധ വകുപ്പുകള്‍ക്ക് കൈമാറി.

വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള കൂടിയാലോചനയ്ക്കുശേഷം കലക്ടറാണ് ട്രയല്‍ റണ്‍ പ്രഖ്യാപിക്കുക. ട്രയല്‍ റണ്ണിന് മുന്നോടിയായി തന്നെ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ട്രയല്‍ റണ്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ഷട്ടര്‍ ഭാഗികമായി തുറക്കും.

Also Read:ഇന്ദ്രന്‍സിനു പകരം മോഹന്‍ലാല്‍: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് വിമര്‍ശകര്‍

ഡാമിന്റെ ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടറാണ് ട്രയല്‍ റണ്ണിനായി തുറക്കുക. ഷട്ടര്‍ 50 സെന്റീമീറ്റര്‍ തുറക്കും. നാലുമണിക്കൂറാണ് ട്രയല്‍ റണ്‍ സമയം. ഈ സമയത്ത് 10750 ഘനയടി വെള്ളം പുറത്തേക്ക് പോകും.

അതിനിടെ, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ വകുപ്പിന് ചുമതല നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സേനയുടെ സഹായം തേടുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.