| Monday, 24th September 2018, 10:27 pm

'ഒസാമ' വിളിയില്‍ കൂടുതല്‍ അന്വേഷണത്തിനു പോകേണ്ടതില്ലെന്ന് മോയിന്‍ അലി

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ആഷസ് പരമ്പരയ്ക്കിടെ ഓസ്ട്രേലിയന്‍ താരം തന്നെ ഒസാമയെന്ന് വിളിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോകേണ്ടതില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിന്‍ അലി. ഒരു ഓസ്‌ട്രേലിയന്‍ പത്രത്തോട് സംസാരിക്കവെയാണ് മോയിന്‍ അലിയുടെ പുതിയ നിലപാടിനെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് അഭിപ്രായപ്പെട്ടത്.

മോയിന്‍ അലിയ്ക്ക് ഇതില്‍ കൂടുതല്‍ വിവാദമുണ്ടാക്കണമെന്ന് താല്പര്യമില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കാന്‍ താരം ആഗ്രഹിക്കുന്നില്ലെന്നും ബെയിലിസ് പറഞ്ഞു.

ബ്രിട്ടീഷ് മാധ്യമമായ ദി ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന അത്മകഥയിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വെളിപ്പെടുത്തല്‍ വിവാദമായതോടെ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.


Read Also : റൊണാള്‍ഡോ, മോഡ്രിച്ച്,സലാ; മികച്ച ലോകതാരം ആര് ? പ്രഖ്യാപനം ഉടന്‍


2015-ലെ ആഷസ് പരമ്പരയ്ക്കിടിയില്‍ ഓസ്ട്രേലിയന്‍ ടീമംഗം തന്നെ “ഒസാമ” എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തിയത്. സംഭവം ഇംഗ്ലീഷ് പരിശീലകന്‍ ട്രെവര്‍ ബെയ്ലി ഓസീസ് പരിശീലകന്‍ ഡാരന്‍ ലീമാനെ അറിയിച്ചു. ലീമാന്‍ നടത്തിയ അന്വേഷണത്തില്‍ താരം ഇക്കാര്യം നിഷേധിച്ചെന്നും മോയിന്‍ അലി വ്യക്തമാക്കുന്നു.

വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വ്യക്തതവരുത്താന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more