|

സഞ്ജുവിന്റെ രാജസ്ഥാനുമുണ്ടെടോ ജഡേജ! സാംസന്റെ കോട്ടയിൽ ജഡ്ഡു തരംഗം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും മൂന്നു തോല്‍വിയും അടക്കം 16 പോയിന്റ് രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.

ഇപ്പോള്‍ മെയ് 12ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജുവും സംഘവും. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ആയിരിക്കും ഈ മത്സരത്തില്‍ ലക്ഷ്യമിടുക. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 റൺസിന്റെ തോല്‍വി വഴങ്ങിയ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ജയം അനിവാര്യമാണ്.

ചെന്നൈയുടെ തട്ടകമായ ചെപ്പൊക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഉള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ താരങ്ങള്‍. ഇപ്പോഴിതാ രാജസ്ഥാന്റെ പരിശീലനത്തിനിടയുള്ള ഒരു രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പരിശീലനം തിരഞ്ഞെടു സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബൗളിങ് ആക്ഷന്‍ ട്രെന്റ് ബോള്‍ട്ട് അനുകരിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ഈ സീസണില്‍ രാജസ്ഥാന്റെ പേസ് നിരയിലെ പ്രധാനിയാണ് ട്രെന്റ് ബോള്‍ട്ട്. 11 മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 11 വിക്കറ്റുകളാണ് കിവീസ് താരം പിഴുതെടുത്തത്. 8.27 എക്കോണമിയില്‍ ആണ് താരം പന്തെറിഞ്ഞത്. ചെന്നൈയ്‌ക്കെതിരെയും താരത്തിന്റെ മികച്ച ബൗളിങ് പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Trent Boult Practice video viral on Social Media