| Tuesday, 23rd April 2024, 10:12 am

രോഹിത്തിനെ വീഴ്ത്തി സണ്‍ജുവിന്റെ തണ്ടര്‍ ബോള്‍ട്ടിന് തകര്‍പ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്നലെ നടന്ന മത്സരത്തില്‍ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്റെ ഏഴാം വിജയമാണ് മുംബൈക്കെതിരെ നേടിയത്.

യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവും സന്ദീപ് ശര്‍മയുടെ മികച്ച ഫൈഫര്‍ വിക്കറ്റ് നേട്ടവുമാണ് രാജസ്ഥാനെ സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് എത്തിച്ചത്.

ഇരുവര്‍ക്കും പുറമെ ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റും നേടിയിരുന്നു. 6 റണ്‍സിന് രോഹിത്തിനെ പുറത്താക്കി മുംബൈയുടെ ടോപ് ഓര്‍ഡര്‍ തകര്‍ക്കാന്‍ തുടക്കമിട്ടത് ട്രന്റ് ബോള്‍ട്ടാണ്. ശേഷം 49 റണ്‍സ് നേടിയ നേഹല്‍ വധേരയെയും പുറത്താക്കുകയായിരുന്നു മിന്നും താരം.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കുകയാണ് ബോള്‍ട്ട്. ടി-20യില്‍ ബോള്‍ട്ട് ഏറ്റവും കൂടുതല്‍ തവണ ഒരു ബാറ്ററെ പുറത്താക്കുന്ന നേട്ടമാണ് താരം നേടിയത്. രോഹിത് ശര്‍മയെ ആറാം തവണയും പുറത്താക്കിയാണ് താരം ഈ നേട്ടം കൈവരിക്കുന്നത്.

ടി-20യില്‍ ബോള്‍ട്ട് ഏറ്റവും കൂടുതല്‍ തവണ ഒരു ബാറ്ററെ പുറത്താക്കുന്ന താരം, വിക്കറ്റ്

ട്രെന്റ് ബോള്‍ട്ട് – 6*

മാത്യു വേഡ് – 4

പൃഥ്വി ഷാ – 4

ജേസന്‍ റോയി – 3

ബോള്‍ട്ടിന് പുറമെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് സന്ദീപ് ശര്‍മയാണ് ഇഷാന്‍ കിഷന്‍ (0), സൂര്യകുമാര്‍ യാദവ് (10), തിലക് വര്‍മ (65), ടിം ടേവിഡ് (3), ജെറാള്‍ഡ് കേട്സി (0) എന്നിവരെയാണ് സന്ദീപ് പുറത്താക്കിയത്. ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായി.

Content highlight: Trent Boult In Record Achievement

We use cookies to give you the best possible experience. Learn more