| Thursday, 15th August 2024, 9:09 am

ന്യൂസിലാന്‍ഡിന്റെ ഇടിമിന്നലും, ഇംഗ്ലണ്ടിന്റെ വജ്രായുധവും ഒരുമിച്ചു; വമ്പന്‍ താരങ്ങളെ റാഞ്ചി മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കന്‍ ലീഗായ എസ്.എ20യുടെ 2025 സീസണിലേക്ക് പല ഫ്രാഞ്ചൈസുകളും താരങ്ങളെ തേടുകയാണ്. ഇപ്പോള്‍ ലീഗിലെ ഫ്രാഞ്ചൈസിയായ എം.ഐ കേപ്ടൗണ്‍ രണ്ട് വമ്പന്‍ താരങ്ങളെയാണ് ടീമില്‍ എത്തിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റനും ഓള്‍ഡ് റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സിനേയും ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബൗളറായ ട്രെന്റ് ബോള്‍ട്ടിനെയുമാണ് ടീം സ്വന്തമാക്കിയത്. ഇരുവരും ലീഗില്‍ ഒപ്പുവെച്ചുകഴിഞ്ഞു.

ഇന്റര്‍നാഷണല്‍ ടി-20യില്‍ 61 മത്സരങ്ങളില്‍ നിന്നും 83 വിക്കറ്റാണ് സ്റ്റാര്‍ ബൗളര്‍ സ്വന്തമാക്കിയത്. 7.68 എന്ന എക്കണോമിയും 21.43 എന്ന ആവറേജും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ 103 മത്സരങ്ങളില്‍ നിന്നും 121 വിക്കറ്റും ബോള്‍ട്ടിന്റെ പേരിസുണ്ട്. അതില്‍ 4/18 എന്ന് മികച്ച പ്രകടനവും ബോള്‍ട്ടിന്റെ റെക്കോഡില്‍ ഉണ്ട്.

8.29 എക്കണോമിയും 26.69 എന്ന ആവറേജ് ബോള്‍ട്ട് ഐ.പി.എല്ലില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലാണ് ബോള്‍ട്ട്. എന്നാല്‍ ഐ.പി.എല്ലിലെ മെഗാ താരലേലത്തിന് മുന്നോടിയായി ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തുമെന്നും കണ്ടറിയേണ്ടതുണ്ട്.

ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനു വേണ്ടി 43 ടി-20 മത്സരങ്ങളിലെ 36 ഇന്നിങ്‌സില്‍ നിന്നും 585 റണ്‍സും 26 വിക്കറ്റും നേടിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്‌സിന് പരിക്ക് പറ്റിയിരുന്നു.

താരത്തിന് പറ്റിയ പരിക്ക് ഗുരുതരമായതിനാല്‍ വരാനിരിക്കുന്ന ഇംഗ്ലണ്ട് – ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തില്‍ നിന്നും ക്യാപ്റ്റന്‍ സ്റ്റോക്സ് പുറത്തായിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്റ്റാര്‍ ബാറ്റര്‍ ഒല്ലി പോപ്പിനേയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Trent Boult And Ben Stokes In MI Cape Town

Latest Stories

We use cookies to give you the best possible experience. Learn more