| Wednesday, 20th June 2018, 9:21 am

ആ പാട്ട് എഴുതിയത് അടിയന്‍ തന്നെയായിരുന്നു; പാട്ട് ഷെയര്‍ ചെയ്തതിന് ഫേസ്ബുക്ക് പൂട്ടിച്ചവരോട് റഫീഖ് അഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുറത്തിറങ്ങാന്‍ പോകുന്ന സിനിമയുടെ പാട്ട് ഷെയര്‍ ചെയ്തതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് ഫേസ്ബുക്കില്‍ വിലക്ക്. പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ 24 മണിക്കൂര്‍ തന്നെ ഫേസ്ബുക്കിന് പുറത്തു നിര്‍ത്തുകയായിരുന്നുവെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ റഫീഖ് അഹമ്മദ് പറഞ്ഞു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചാണ് ഒരു ദിവസത്തേക്ക് ഫേസ്ബുക്ക് വിലക്കിയതെന്നാണ് സൂചന.


Read Also : ലൈംഗിക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കി ആന്ധ്ര


പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ 24 മണിക്കൂര്‍ ഫേസ്ബുക്കിന് പുറത്തു നിര്‍ത്തുകയായിരുന്നു. ഇന്നാണ് ബ്ലോക്ക് മാറിയത്. മുതലാളിമാരെ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ എന്നും ഏതായാലും ഇത് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു തരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

“മുതലാളിമാര്‍ കേള്‍ക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയന്‍ തന്നെ ആയിരുന്നു” റഫീഖ് അഹമ്മദ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോള്‍ നന്നെന്നു തോന്നി. എഫ്.ബി.യില്‍ ഷെയര്‍ ചെയ്തു. ഭയങ്കര പ്രശ്‌നമായി. അതൊരു പകര്‍പ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂര്‍ എഫ്.ബിക്ക് പുറത്ത് നിര്‍ത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏര്‍പ്പാടാണ്. പാട്ട് കൂടുതല്‍ ആള്‍ക്കാര്‍ കേട്ടാല്‍ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു തരുന്നു.

(മുതലാളിമാര്‍ കേള്‍ക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയന്‍ തന്നെ ആയിരുന്നു.)

We use cookies to give you the best possible experience. Learn more