Film News
തങ്കമണിയെ പിന്നിലാക്കി മഞ്ഞുമ്മലും പ്രേമലുവും കളം നിറഞ്ഞു നിൽക്കുന്നു; ബുക്ക് മൈ ഷോ റിപ്പോർട്ട്
2024 പിറന്നതോടെ ബോക്സ് ഓഫീസ് ഹിറ്റുകൾക്കാണ് മലയാളി പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രമാണ് പ്രേമലു, ചിത്രം ഇപ്പോഴും നിറഞ്ഞ സദസോടെ മുന്നേറികൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് ഫെബ്രുവരി 22ന് റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സും ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ട്. എന്നാൽ ഈ ചിത്രങ്ങളെ മുന്നേറാൻ ഈ മാസം റിലീസായ ചിത്രങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് ബുക്ക് മൈ ഷോയുടെ ബുക്കിങ്ങിലൂടെ മനസിലാകുന്നത്. എന്നാൽ മാർച്ച് ഏഴിന് റിലീസ് ചെയ്ത തങ്കമണിക്ക് ഈ ചിത്രങ്ങളെ മുന്നേറാൻ സാധിച്ചിട്ടില്ല.
ഒരു മാസം പിന്നിട്ടിട്ടും പ്രേമലു ഇപ്പോഴും 3000 ത്തിന് മുകളിൽ ആളുകളാണ് ഒരു മണിക്കൂറിനുള്ളിൽ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്തിട്ടുള്ളത്. ആഴ്ചകൾക്ക് മുൻപിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് 15000 ആളുകൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദിവസം മാത്രം പിന്നിട്ട ദിലീപ് ചിത്രമായ തങ്കമണിക്ക് 1000ത്തിന് മുകളിൽ മാത്രമേ ടിക്കറ്റ് വിൽക്കപ്പെട്ടിട്ടുള്ളു. ഹിന്ദി ചിത്രമായ ശൈത്താൻ 24000 മുകളിലാണ് നിൽക്കുന്നത്.
മമിത ബൈജു, നസ്‌ലെൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെർഫെക്ട് റോം കോം എന്റർടൈനറാണ് പ്രേമലു. ചിത്രം ഇന്നലെ തെലുങ്കില്‍ റിലീസ് ചെയ്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ് തെലുങ്കിലെ റൈറ്റ്‌സ് സ്വന്തമാക്കിയത്.
മമിതയും നസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ അഖില ഭാർഗവൻ പുറമെ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സച്ചിൻ എന്ന കഥാപാത്രത്തെ നസ്‌ലെനും റീനു എന്ന കഥാപാത്രത്തെ മമിതയുമാണ് അവതരിപ്പിച്ചത്.
മലയാളത്തിലെ യുവ താര നിരകളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
1986ല്‍ നടന്ന തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘തങ്കമണി’. യഥാര്‍ത്ഥ സംഭവത്തില്‍ ഫിക്ഷനും കൂടി ചേര്‍ത്താണ് രതീഷ് ഈ ചിത്രം ഒരുക്കിയത്. നായകനായ ദിലീപും നായിക നീതാ പിള്ളയും ഒന്നിച്ച സിനിമയിൽ അസീസ് നെടുമങ്ങാടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Trending malaylam films in book my show