ട്രെന്‍ഡ് ഇന്‍ മിക്‌സ് ആന്‍ഡ് മാച്ച്
Daily News
ട്രെന്‍ഡ് ഇന്‍ മിക്‌സ് ആന്‍ഡ് മാച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th February 2013, 4:19 pm

സാരിയായാലും ചുരിദാറുകളായാലും കളര്‍ കോമ്പിനേഷനുകളാണ് വസ്ത്രത്തിന് ഭംഗി നല്‍കുന്നത്. ഇതിനുള്ള ഒരു വഴിയാണ് മിക്‌സ്ഡ് ആന്‍ഡ് മാച്ച് മെറ്റീരിയലുകള്‍ ഉപയോഗിക്കുക എന്നത്.[]

ഇന്ന് മിക്‌സ്ഡ് ആന്‍ഡ് മാച്ച് ചെയ്യാന്‍ കഴിയുന്ന ട്രെന്‍ഡി മെറ്റിരിയലുകളാണ് വിപണി കീഴടക്കുന്നത്. വിവിധ തരത്തിലുള്ള ഫാന്‍സി മെറ്റീരിയലുകള്‍ ചേര്‍ത്ത് അണിയിച്ചൊരുക്കുന്ന മിക്‌സ് ആന്‍ഡ് മാച്ച് വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്.

സാരി, ലഹംഗ, ദാവണി, അനാര്‍ക്കലി, സല്‍വാര്‍ എന്നീ വസ്ത്രങ്ങളിലാണ് മിക്‌സ് ആന്‍ഡ് മാച്ച് ചെയ്ത് പുതുപുത്തന്‍ പരീക്ഷങ്ങള്‍ നടത്തുന്നത്.

വ്യത്യസ്തമാര്‍ന്ന ഡിസൈനര്‍ക്ക് ട്രെന്‍ഡി മെറ്റീരിയലുകള്‍ ഉപയോഗിച്ച് മനസിനിണങ്ങുന്ന രീതിയില്‍ ആകര്‍ഷകമായി വസ്ത്രങ്ങള്‍ അണിയിച്ചൊരുക്കാവുന്നതാണ്.

സ്വീകന്‍സ് വെല്‍വെറ്റ്, ഷിമ്മര്‍ ജോര്‍ജറ്റ്, സാറ്റിന്‍ ഷിഫോണ്‍, ഷേഡട് ജോര്‍ജറ്റ്, സാറ്റിന്‍ ക്രേപ്പ്, ഷിമ്മേഴ്‌സ് ബ്രോക്കേഡ് എന്നിവയില്‍ ഫാന്‍സി മെറ്റീരിയലുകള്‍ മിക്‌സ് ആന്‍ഡ് മാച്ച് ചെയ്ത് ഉപയോഗിക്കുന്നു.

ട്രെന്‍ഡി മെറ്റീരിയലുകള്‍ ഉപയോഗിച്ച് മനോഹരമായ സാരികള്‍ ഡിസൈനര്‍ ചെയ്യുന്നവരും കുറവല്ല. ഇത്തരം മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള വെല്‍വെറ്റ് സാരികള്‍ കളര്‍ ഫുള്‍ ആണ്. മീറ്ററിന് 100 മുതല്‍ 3500 രൂപ വരെയാണ് വില. മീറ്ററിന് 85 മുതല്‍ 1500 വരെയുള്ള ഡിസൈനര്‍ ബോട്ടീക്കുകളും വിപണിയില്‍ ലഭ്യമാണ്.