തിരുവനന്തപുരം: മരംമുറിക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിവരവകാശ നിയമപ്രകാരം മറുപടി നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ.ജി. ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി സര്‍ക്കാര്‍. നേരത്തെ സര്‍ക്കാര്‍ തന്നെ നല്‍കിയ പദവിയില്‍ തുടരാന്‍ ശാലിനി യോഗ്യയല്ലാത്തതുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ജയ തിലകാണ് നടപടിയെടുത്തത്. മരംമുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫയലുകളുടെ പകര്‍പ്പാണ് ശാലിനി നല്‍കിയത്. ഇതിന് പിന്നാലെ ശാലിനിയോട് രണ്ട് മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
ശാലിനി അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗുഡ് സര്‍വീസ് എന്‍ട്രിയും പിന്‍വലിച്ച് നടപടിയുണ്ടായിരിക്കുന്നത്.
മരംമുറി വിവാദമായതോടെ സെക്രട്ടറിയേറ്റിലെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. മരം മുറിക്കാന്‍ അനുവാദം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അനുവാദം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലില്‍ എഴുതിയ അഡീഷണല്‍ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്.
സെക്രട്ടറിയേറ്റിലെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അഡീഷണല്‍ സെക്രട്ടറി ബിന്‍സിയെ വിരമിക്കാന്‍ എട്ട് മാസം ശേഷിക്കെ കടാശ്വാസ കമ്മീഷനിലേക്കും മാറ്റിയിരുന്നു.
റവന്യൂവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കും മാറ്റി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Tree felling govt. cancelled the Good Service Entry of officer