| Sunday, 3rd January 2021, 10:30 am

ചികിത്സ വിഫലമായി; ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന ചെരിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചികിത്സ വിഫലമായി കോഴിക്കോട് മുക്കം ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാന ചെരിഞ്ഞു. തേന്‍പാറ മലമുകളിലായിരുന്നു കഴിഞ്ഞ ദിവസം ആന കിണറ്റില്‍ വീണത്.

തുടര്‍ന്ന് രാത്രി വരെ നീണ്ട രക്ഷാ പ്രവര്‍ത്തനത്തില്‍ ആനയെ രക്ഷിക്കുകയായിരുന്നു. മുത്തപ്പന്‍ പുഴയ്ക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറ്റിനുള്ളില്‍ വീണ ആനയെ മുന്നു ദിവസത്തിനുശേഷമാണ് വനംവകുപ്പ് രക്ഷപ്പെടുത്തിയത്.

എന്നാല്‍ കിണറ്റില്‍ നിന്ന് 400 മീറ്റര്‍ അകലെ ആന തളര്‍ന്ന് വീണു കിടക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.

ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ മയക്കുവെടി വെച്ചതിനുശേഷം പരിശോധന നടത്തി ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു.

നിര്‍ജലീകരണം മൂലമാണ് ആന തളര്‍ന്നുവീണത്. കൂടാതെ കാലുകള്‍ക്ക് ഏറ്റ പരിക്കും ആനയുടെ ആരോഗ്യനില വഷളാക്കി. ഇന്ന് രാവിലെ എട്ടുമണിയോടെ പരിശോധനയ്ക്ക് എത്തിയ വനപാലകര്‍ ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Treatment failed; The elephant rescued from the well in Mukkam anakkampoyil is died

We use cookies to give you the best possible experience. Learn more