കൊമ്പന്‍മാരില്‍ കൊലകൊമ്പന്‍! ഹൈദരാബാദിന്റെ 'തല' നേടിയത് വെടിച്ചില്ല് റെക്കോഡ്!
Sports News
കൊമ്പന്‍മാരില്‍ കൊലകൊമ്പന്‍! ഹൈദരാബാദിന്റെ 'തല' നേടിയത് വെടിച്ചില്ല് റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th May 2024, 2:14 pm

ഐ.പി.എല്ലില്‍ ഇനി വാശിയേറിയ പ്ലേ ഓഫ് പോരാട്ടങ്ങളാണ് ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത്.
2024 സീസണില്‍ ഉടനീളം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന രീതിയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രകടനം. ഓസ്‌ട്രേലിയന്‍ കരുത്തില്‍ ട്രാവിസ് ഹെഡും ശക്തമായ പ്രഹര ശേഷിയില്‍ ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയും വമ്പന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെക്കുന്നത്.

2024 സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 53 റണ്‍സ് ആണ് താരം നേടിയത്. 102 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഹെഡ് ഹൈദരാബാദിന് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്. 48.45 ആവറേജ് 201.13 എന്ന് കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. നാല് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും അടക്കമാണ് താരം റണ്‍വേട്ടയില്‍ മൂന്നാമനായി എത്തിയത്.

31 സിക്‌സറും 61 ഫോറും താരം അടിച്ചെടുത്തിട്ടുണ്ട്. പവര്‍ പ്ലേയില്‍ എതിരാളികളെ ഭയപ്പെടുത്തുന്ന രീതിയില്‍ സ്റ്റേഡിയത്തിന്റെ തലങ്ങും വിലങ്ങും അടിച്ചുപറത്തുന്ന ഹെഡിന്റെ ധീരത മറ്റു ഫ്രാഞ്ചൈസികള്‍ക്ക് ഒരു പേടി സ്വപ്നം തന്നെയാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരും സ്വന്തമാക്കിയിരിക്കുകയാണ്.

ഐ.പി.എല്‍ 2024ലില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് ഹെഡിനെ തേടിയെത്തിയിരിക്കുന്നത്. ആറ് ഇന്നിങ്‌സില്‍ നിന്നും 258 റണ്‍സാണ് പവര്‍ പ്ലേയില്‍ ഹെഡ് അടിച്ചെടുത്തത്.

 

2024 ഐ.പി.എല്ലില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരം, റണ്‍സ്

 

ട്രാവിസ് ഹെഡ് – 258

വിരാട് കോഹ്ലി – 184

രോഹിത് ശര്‍മ -180

അഭിഷേക് ശര്‍മ – 170

സുനില്‍ നരെയ്ന്‍ – 166

നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 3 തോല്‍വിയും അടക്കം 20 പോയിന്റ് നേടിയാണ് കൊല്‍ക്കത്ത ഓന്നാം സ്ഥാനത്ത് എത്തിയത്. +1.428 എന്ന കിടിലന്‍ നെറ്റ് റണ്‍ റേറ്റും ടീമിനുണ്ട്.

രണ്ടാം സ്ഥാനത്ത് 14 മത്സരങ്ങലില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റുമായി ഹൈദരബാദാണ്. +0.482 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ 14 മത്സരങ്ങളില്‍ നിന്ന് 8 വിജയവും 5 തോല്‍വിയുമടക്കം 17 പോയിന്റ് നേടി +0.273 എന്ന നെറ്റ് റണ്‍ റേറ്റുമായി മൂന്നാം സ്ഥാനത്താണ്.

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പ്ലേ ഓഫിലേക്ക് കടന്നുവന്ന ബെംഗളൂരു 14 മത്സരത്തില്‍ 7 വിജയവും 7 തോല്‍വിയും സ്വന്തമാക്കി +0.459 നെറ്റ് റണ്‍ റേറ്റില്‍ 14 പോയിന്റുമായി നാലാമതാണ്.

മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസ് ഹൈദരാബാദിനെയാണ് നേരിടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

 

Content Highlight: Travis Head In Record Achievement In 2024 IPL