ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. മെല്‍ബണില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ 2-1ന് ഓസീസാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.
പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. എസ്.സി.ജി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പുതു വര്‍ഷത്തില്‍ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
പരമ്പരയില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണറും ഓസീസിന്റെ സ്റ്റാര്‍ ബാറ്റര്‍ ട്രാവിസ് ഹെഡും കാഴ്ചവെച്ചത്. പരമ്പരയില്‍ ഇരുവരും നിര്‍ണായ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സെഞ്ച്വറികള്‍ നേടിയാണ് ഹെഡ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ജെയ്‌സ്വാള്‍ ഒരു സെഞ്ച്വറിയും നേടി.
മാത്രമല്ല ഇതിനെല്ലാം പുറമെ ഇരുവരും ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. 2024ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സിക്‌സ് നേടിയ താരങ്ങളാകാനാണ് ഇരുവര്‍ക്കും സാധിച്ചത്. 29 ഇന്നിങ്‌സില്‍ നിന്നാണ് ഹെഡ് ഈ നേട്ടം സ്വന്തമാക്കിയത്. ജെയ്‌സ്വാള്‍ 23 ഇന്നിങ്‌സില്‍ നിന്നാണ് ബിഗ് ഹിറ്റ് റെക്കോഡില്‍ എത്തിയത്.
2024ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സിക്‌സര്‍ നേടു താരം, സിക്‌സ്