ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടക്കുന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 76 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനമാണ് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും കാഴ്ചവെക്കുന്നത്. പൂര്‍ണമായും ഇന്ത്യ ഇരുവരുടെയും ബാറ്റിങ് പ്രകടനത്തില്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.
മൂന്നാം ടെസ്റ്റിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയായത്. നേരിട്ട 115ാം പന്തില്‍ 101* റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം നിലവില്‍ 137 പന്തില്‍ 15 ഫോര്‍ ഉള്‍പ്പെടെ 127 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. 92.9 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ഗാബയില്‍ തിളങ്ങുന്നത്.
ഗാബയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ പൂജ്യം റണ്‍സിന് പുറത്തായ ഹെഡ് വമ്പന്‍ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. ഇന്ത്യയ്‌ക്കെതിരെ അഡ്‌ലെയ്ഡിലും താരം സെഞ്ച്വറി നേടി കരുത്ത് കാട്ടിയിരുന്നു. ഇതോടെ ഇന്ത്യയുടെ പേടി സ്വപ്നമായി മാറാനും ഹെഡിന് സാധിച്ചിരിക്കുകയാണ്.
താരത്തിന് പുറകെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തും മിന്നും പ്രകടനവുമായാണ് ക്രീസില്‍ തുടരുന്നത്. 172 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെ 90 റണ്‍സാണ് താര നേടിയത്. ഇതോടെ ഇരുവരും ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ട് കെട്ട് നേടുന്ന താരങ്ങളാകാനാണ് ഹെഡിനും സ്മിത്തിനും സാധിച്ചത്. നിലവില്‍ 200+ പാര്‍ടണര്‍ഷിപ്പാണ് താരങ്ങള്‍ നേടിയത്.
ട്രാവിസ് ഹെഡ് & സ്റ്റീവ് സ്മിത് – 200+ – 2024
സ്റ്റീവ് സ്മിത് & മിച്ചല്‍ ജോണ്‍സന്‍ – 148 – 2014
മാത്യു ഹൈഡന്‍ & റിക്കി പോണ്‍ങ് – 140 – 2003
സ്റ്റീവ് വോഗ് & ഡൈമന്‍ മാര്‍ട്ടിന്‍ – 128* – 2003
ഡോണ്‍ ബ്രാഡ്മാന്‍ & കെയ്ത് മില്ലര്‍ – 120 – 1947
ആദ്യ ദിനം മഴ മൂലം നിര്‍ത്തിവെച്ച മത്സരത്തിലെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് മോശം അവസ്ഥയാണ് നല്‍കിയത്. എന്നിരുന്നാലും ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മെക്സ്വീനി (9) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് മാര്‍നസ് ലബുഷാന്‍ (12) നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലും കൂടാരം കയറി.
Content Highlight: Travis Head And Steve Smith In Great Record Achievement Against India In Gabba Test