ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ ഒരിക്കല്‍ കൂടി തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യയെ 36 റണ്‍സിന് ഓള്‍ ഔട്ടാക്കിയ അതേ വേദിയില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഞൊടിയിടയില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ: 180 & 175
ഓസ്ട്രേലിയ: 337 & 19/0 (T:19)
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ സ്‌കോര്‍ കീറിമുറിച്ച് വമ്പന്‍ മുന്നേറ്റമായിരുന്നു ഓസീസ് ബാറ്റര്‍മാര്‍ നടത്തിയത്. അഞ്ചാമനായി ഇറങ്ങിയ ട്രാവിസ് ഹെഡിന്റെ 140 റണ്‍സിന്റെ കിടിലന്‍ ബാറ്റിങ്ങില്‍ ഇന്ത്യ പേടിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ യോര്‍ക്കറില്‍ ഹെഡ് എന്ന വന്‍മരം മറിഞ്ഞു വീണിരുന്നു.
ഇതേ തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലേകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. വിക്കറ്റ് നേടിയ ശേഷം അഗ്രസീവായി സിറാജ് പ്രകടനം നടത്തിയതോടെ ഇരുവരും പരസ്പരം ആക്ഷേപിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും ഐ.സി.സി അച്ചടക്ക ലംഘനത്തിന് പിഴ ചുമത്തിയിരിക്കുകയാണ്.
പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിന് സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തിയപ്പോള്‍ ആര്‍ട്ടിക്കിള്‍ 2.13 ലംഘിച്ചതിന് ട്രാവിസ് ഹെഡിന് താക്കീതും നല്‍കിയത്.
സിറാജിനും ഹെഡിനും അവരുടെ അച്ചടക്ക ലംഘനത്തിന്‍രെ പേരില്‍ ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിച്ചു. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ അവരുടെ ആദ്യത്തെ കുറ്റം രേഖപ്പെടുത്തി.
Content Highlight: Travis Head And Mohammad Siraj Have Setback