ടി ശ്രീനാഥ്
തൃശ്ശൂരില്‍ നിന്ന് തഞ്ചാവൂരിലേക്കു ബൈക്ക് യാത്ര. നാനൂറ് അടുത്ത് കിലോമീറ്റര്‍ കാണും. പെരുമയുടെ പെരും കോവിലിലെ കല്ലിലെ വിസ്മയങ്ങളും രാജ രാജ ചോളന്റെ വിസ്മയ നഗരിയും മാത്രമായിരുന്നില്ല മനസ്സില്‍, ഒപ്പം കാവേരി ഡെല്‍റ്റയും.. യാത്രയില്‍ കരൂര്‍ മുതല്‍ ട്രിച്ചി വരെയുള്ള 80 കിലോമീറ്റര്‍ മുഴുവന്‍ കാവേരി തീരത്തുകൂടിയുള്ള റോഡും അതിലിലൂടെയുള്ള യാത്രയും.
ഈജിപ്തിലെ നൈലിനെയും അത് കൃഷിയോഗ്യമാക്കുന്ന ചുറ്റുമുള്ള ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും ഒരുപാട് വായിച്ചിട്ടുണ്ട്. ഒരുപാട് നൂറ്റാണ്ടുകകള്‍ക്ക് മുന്‍പേ വര്‍ഷത്തില്‍ ഒരു മഴപോലും പെയ്യാത്ത മരുഭൂമി പോലത്തെ ലക്ഷകണക്കിന് ഏക്കര്‍ സ്ഥലത്തേക്ക്. നദിയുടെ ഒഴുക്കും താഴ്ചയും ഉയര്‍ച്ചയും അനുസരിച്ചു പ്രകൃതി സവിശേഷതകളാല്‍ നിര്‍മിക്കപ്പെട്ട അണകള്‍, ബണ്ടുകള്‍, കനാലുകള്‍. ഇവ നല്‍ക്കുന്ന കാര്‍ഷിക സമൃദ്ധി, സംസ്‌കാരങ്ങള്‍. ഈജിപ്തിലെ പിരമിഡുകളെക്കാളും എനിക്ക് കാണാന്‍ ആഗ്രഹം ഇതൊക്കെയായിരുന്നു.
Read: മേളകള്‍ റദ്ദാക്കിയതില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി: എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
നൈല്‍ നടക്കുമോ എന്നറിയില്ല. അപ്പോള്‍ നമുക്ക് പോകാന്‍ പറ്റുന്ന അടുത്തുള്ള അത്രയില്ലെങ്കിലും കാവേരി കാണാമല്ലോ. വരണ്ട ലക്ഷകണക്കിന് ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കുന്ന നദീതട വാസികള്‍ക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയില്‍ ഇല്ല. അതുകൊണ്ടു തന്നെ യാത്രയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചതും ഈ റോഡിലൂടെയായിരുന്നു.
ഇത്രയും ദൂരം ഒരുപുഴയുടെ ഓരത്തുകൂടെ ഞാന്‍ മുന്‍പ് യാത്ര ചെയ്തിട്ടില്ല. തമിഴ്നാട്ടിന്റെ മാത്രമല്ല, തമിഴന്റെ ഹൃദയത്തില്‍ കൂടെയുമാണ് കാവേരി ഒഴുകുന്നത്. നമ്മള്‍ സംസ്‌കാരശൂന്യരായി പുഴകളെ മലിനപ്പെടുത്തുമ്പോളും നശിപ്പിക്കുമ്പോളും ഇവര്‍ നമുക്ക് കാണിച്ചുതരുന്നു ഒരു പുഴ എങ്ങനെ സംസ്‌കാരമാകുന്നു എന്ന്.
നൂറുകണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് കാവേരിയില്‍ നിന്ന് കിലോമീറ്ററുകള്‍ അപ്പുറം കൃഷിക്കായി നിര്‍മിക്കപ്പെട്ട ചെറിയ അണകളും കനാലുകളും മാത്രമല്ല, 2000 വര്‍ഷം മുന്‍പ് ചോള രാജവംശത്തിലെ കരികാലന്‍ കാവേരി നദിക്ക് കുറുകെ കെട്ടിയ അണക്കെട്ടാണ് കല്ലണ. ചെത്തിയ കല്ലുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടുമാണ്.
Read: കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണു; ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി , ആറ് പേര്‍ക്ക് പരിക്ക്
ലോകത്ത് ഇന്നും ഉപയോഗത്തിലിരിക്കുന്ന പഴക്കമുള്ള അണക്കെട്ടാണ് കല്ലണ. കല്ല് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതിനാലാണ് കല്ലണ എന്ന പേര് ലഭിച്ചത്. 329 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കല്ലണക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്ന് ശ്രീരംഗം ദ്വീപിന് സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ വടക്കുവശത്തേക്കുള്ള കൊല്ലിടം എന്നറിയപ്പെടുന്ന ഭാഗം പൂംപുഹാര്‍ വഴി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്നു.
കര്‍ക്കിടക മാസമായതിനാല്‍ കാവേരി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രദേശ വാസികളില്‍ ഈ ഉത്സാഹം കാണാമായിരുന്നു. തിരുച്ചിറപ്പള്ളിയിലെ അലംബാടി എന്ന സ്ഥലത്ത് നദിയുടെ മധ്യ ഭാഗത്തുള്ള ഒരു പാറയില്‍ നിന്ന് കാവേരിയിലെ ജലം വലിയ സ്തൂപിക പോലെ മേല്‍പ്പോട്ട് കുതിച്ചുയര്‍ന്ന് ആ പ്രദേശങ്ങളിലെല്ലാം ധൂമ പടലത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. തിരുച്ചിറപ്പള്ളിയിലെ ചരിത്രപ്രധാനമായ ഈ പാറയെ തഴുകി കടന്നു പോകുന്ന നദി ശ്രീരംഗത്തുവച്ചു രണ്ടായി പിരിഞ്ഞ്(മൂന്നാം തവണ) ശ്രീരംഗം എന്ന ദ്വീപിനെ സൃഷ്ടിക്കുന്നു.
രണ്ടായി പിരിയുന്ന കൈവഴിയിലെ വടക്കുള്ള നദി കൊള്ളിടം(പഴയ കൊളെറൂന്‍) എന്നാണു അറിയപ്പെടുന്നത്. തെക്കു കിഴക്കോട്ട് ഒഴുകുന്ന നദിയെ പെന്നാര്‍ എന്നാണ് വിളിക്കുന്നത്. ഇതിനിടയിലാണു തഞ്ചാവൂരിലെ സമതലം. ഈ സ്ഥലം തെന്നിന്ത്യന്‍ പൂന്തോട്ടം എന്നും അറിയപ്പെടുന്നു. പിന്നിട് പൂമ്പുഹാര്‍ എന്ന സ്ഥലത്തു വെച്ച് ബംഗാള്‍ ഉള്‍കടലില്‍ ലയിച്ചു ചേരുന്നു. പ്രസിദ്ധമായ നാഗപട്ടിണവും കാരൈക്കലും കാവേരിയോടു ചേര്‍ന്ന തുറമുഖങ്ങളാണ്.
2000 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജലസേചന പദ്ധതികള്‍ ഇവിടെ നിലവില്‍ വന്നു. ലോകത്തിലെ ഏറ്റവും പഴയതും ഇപ്പൊഴും ഉപയോഗത്തിലിരിക്കുന്നതുമായ ജലസേചന പദ്ധതിയായ കല്ലണൈ അഥവാ ഗ്രാന്‍ഡ് ഡാം കാവേരി നദിയിലാണ്. ചോള രാജാവായ കരിക്കാലന്റെ കാലത്ത്, 2ആം നുറ്റാണ്ടിലാണ് ഇത് നിര്‍മ്മിച്ചത്. ചെത്തി മിനുക്കാത്ത കല്ലുകള്‍ കൊണ്ടാണു ഈ അണക്കെട്ടു നിര്‍മ്മിച്ചിരിക്കുന്നത്. 329 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും ഉള്ള ഈ അണക്കെട്ട് 19 നൂറ്റാണ്ട് മുമ്പത്തെ നിര്‍മ്മാണ വൈദഗ്ദ്യതിന്റെ സാക്ഷ്യപത്രമാണ്. കാവേരി രണ്ടായി പിരിഞ്ഞതിനു ശേഷമുള്ള ഭാഗത്താണ് കല്ലണൈ ഉള്ളത്. കാവേരിയുടെ കൊളെരം കൈവഴിയില്‍ 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കൊളെരം അണ ബ്രിട്ടീഷുകാരുടെ സംഭാവനയാണ്.
Read: ലോകബാങ്ക് -എ.ഡി.ബി സഹായം സ്വീകരിക്കുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും: കെ.എം മാണി
സര്‍ ആര്‍തര്‍ കോട്ടണ്‍ ആണ് ഇതിന്റെ സ്രഷ്ടാവ്. മറ്റൊന്ന് 1836ല്‍ സ്ഥാപിക്കപ്പെട്ട ഒരു അണക്കെട്ട് ആണ്. കൊള്ളിടം അപ്പര്‍ അണക്കെട്ട് എന്നാണ് ഇതിനു പേര്. ഗ്രാന്‍ഡ് അണക്കെട്ടില്‍ എക്കല്‍ നിക്ഷേപം കുറക്കാനും ജലസേചന സൗകര്യം കൂട്ടാനുമായാണ് കൊള്ളിടം അപ്പര്‍ ഡാം പണിതത്. കണക്കാക്കപ്പെട്ട പ്രകാരം നദിയുടെ മൊത്തം ഒഴുക്ക് 1.2 കോടി കു.ഏക്കര്‍ ആണ്. അതിന്റെ 60 ശതമാനവും ജലസേചനത്തിനാണ് ഉപയോഗിക്കുന്നത.് കാവേരിയുടെ വിസ്മയങ്ങള്‍ ഇനിയുമുണ്ട് ഒരുപാട് സമയമെടുത്ത് വീണ്ടും വരണം. കൂടുതല്‍ വിസ്മയങ്ങള്‍ മനസ്സില്‍ പകര്‍ത്താന്‍