ഓലി: ദേവദാരു വനങ്ങളുടേയും മഞ്ഞുമൂടിയ പര്‍വതങ്ങളുടേയും നാട്
Travel Diary
ഓലി: ദേവദാരു വനങ്ങളുടേയും മഞ്ഞുമൂടിയ പര്‍വതങ്ങളുടേയും നാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 5:18 pm

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്.

ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരമാക്കുന്നു.

സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി, ട്രക്കിംഗിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്.


Read:  വിവാഹ ശേഷം സിനിമയിലേക്കില്ല; അമ്മയെപ്പോലെ വീട്ടമ്മയാകാനാണ് ആഗ്രഹം: നമിത പ്രമോദ്


ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്.

ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്‌കീയിംഗ് പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും മിഖച്ച സ്‌കീയിംഗ് സൈറ്റുകളില്‍ ഒന്നായി ഓലിയെ കണക്കാക്കാം. വിവിധ ഏജന്‍സികള്‍ സ്‌കീയിങ്ങിനു ആവിശ്യമായ സംവിധാനങ്ങളും പാക്കേജുകളും ഒരുക്കുന്നുണ്ട്. വേണമെങ്കില്‍ സ്‌കീയിംഗ് പരിശീലനവും നല്‍കും.

സ്‌കീയിംഗിനുള്ള മലഞ്ചെരുവുകളില്‍ സര്‍ക്കാര്‍ കൃത്രിമമായി നിര്‍മിച്ച ഓലി തടാകവും കാണാം. ഹിമാലയന്‍ മലഞ്ചെരുവുകളിലെ ട്രക്കിംഗിനു അനുയോജ്യമായ മലനിരകളാണ് ഇവിടുത്തേത്. സമുദ്ര നിരപ്പില്‍ നിന്ന് 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയരത്തിലുള്ള ട്രക്കിംഗ് റൂട്ടുണ്ടിവിടെ.


Read:  58 ാം വയസില്‍ ചീട്ടു കളിച്ച് സ്വര്‍ണം നേടി; ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പ്രണബ് ബര്‍ദന്‍


ഇവിടെ നിന്നും നന്ദദേവി, മനപര്‍വതം, ദുന ദേവി മലനിരകള്‍ കാണാം. ഓലിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റെര്‍ അകലെയാണ് സെയില്‍ധാര്‍ തപോവന്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 7120 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലയാണ് ത്രിശൂല്‍ കൊടുമുടി.

ശിവ ഭഗവാനില്‍ നിന്നാണ് ഈ പേര് ലഭിക്കുന്നത്. നിരവധി സ്‌കീയിംഗ് ചെരുവുകള്‍ ഇവിടുണ്ട്. ടിബറ്റന്‍ പോലീസിന്റെ പരിശീലന ക്യാംപ് ഇവിടെയാണ്. ത്രിശൂല്‍ കൊടുമുടിക്ക് താഴെ രഹസ്യങ്ങള്‍ ഒളിപ്പിച്ച രൂപ്കുണ്ട് തടാകം. കൗശ്യാനിയില്‍ നിന്നും ഹദിനി ബുഗ്യാലില്‍ നിന്നും ത്രിശൂല്‍ കൊടുമുടി കാണാം.