അഗുംബെ: തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി
Travel Diary
അഗുംബെ: തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2018, 3:59 pm

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്.

വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്.

Read:  പാക് നടിയും ഗായികയുമായ രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു

ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്‌പെഷ്യല്‍. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു.

ചുരത്തിന്റെ ഇരുവശവും വനമാണ്. ചുരത്തില്‍ ഇപ്പോഴും നൂല്‍ മഴയോ കൊടയോ ഉണ്ടാകും. അഗുംബെയില്‍ നിന്ന് പത്തു മിനിറ്റ് നടന്നാല്‍ സൂര്യാസ്തമയം കാണാവുന്ന മലഞ്ചെരുവിലെത്താം. മഞ്ഞില്ലാത്ത ദിവസങ്ങളിലേ ഉദയവും അസ്തമയവും കാണാന്‍ പറ്റു. ഇവിടെനിന്നു നോക്കിയാല്‍ അറബിക്കടല്‍ കാണാം.

അഗുംബെ ഗ്രാമത്തില്‍ ജനവാസം കുറവാണ്. മഴയും മഞ്ഞും മലകളും കാടും നിറഞ്ഞ പ്രദേശമായ അഗുംബെയില്‍ പ്രധാന ആകര്‍ഷണം വെള്ളച്ചാട്ടങ്ങളാണ്. നാലു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ 400 അടി ഉയരത്തില്‍ നിന്നും വീഴുന്ന ഒനാകെ അബ്ബി വെള്ളച്ചാട്ടത്തിലെത്തും. രാജവെമ്പാലകളും വേഴാമ്പലുകളും സിംഹവാലന്‍ കുരങ്ങുകളും നിറഞ്ഞ കാട്.

Read:  സംസ്ഥാനത്ത് ഗുരുതര സാഹചര്യം; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം: പിണറായി വിജയന്‍

വനപാലകരില്‍ നിന്നും അനുമതി വാങ്ങിയാലെ കാടിനകത്ത് പ്രവേശിക്കാന്‍ പറ്റു. അബ്ബിയെ കൂടാതെ ജോഗിഗുണ്ടി വെള്ളച്ചാട്ടം, കൂടലു തീര്‍ത്ഥ വെള്ളച്ചാട്ടം, ബര്‍ക്കാന വെള്ളച്ചാട്ടം എന്നിവയും അഗുംബെയിലുണ്ട്. അഗുംബയില്‍ നിന്ന് പതിനേഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടജാത്രി മലയിലെത്താം.