| Sunday, 30th May 2021, 6:47 pm

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് ജൂണ്‍ 30വരെ നീട്ടി; ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന കാര്യം അറിയിച്ചത്. ജൂണ്‍ 14 വരെ യാത്രാ വിലക്ക് നീട്ടിയെന്നാണ് കഴിഞ്ഞയാഴ്ച എമിറേറ്റ്‌സ് അറിയിച്ചിരുന്നത്.

14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യു.എ.ഇയില്‍ പ്രവേശനം അനുവദിക്കില്ല. എന്നാല്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരുമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പറഞ്ഞു.

കഴിഞ്ഞമാസം 25 നാണ് ഇന്ത്യയില്‍ നിന്നുളള നിമാന സര്‍വീസുകള്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ യു.എ.ഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വീസയുള്ളവര്‍ എന്നിവരെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ യു.എ.ഇയിലെത്തിയാല്‍ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം.

യാത്രാവിലക്ക് വീണ്ടും നീട്ടിയതോടെ അവധിക്ക് നാട്ടില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ മടങ്ങിപ്പോക്ക് അനിശ്ചിതത്വത്തിലായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

 CINTENT HIGHLIGHTS : Travel ban from India to UAE extended till June 30

We use cookies to give you the best possible experience. Learn more