| Sunday, 5th May 2019, 12:30 pm

സാമ്പത്തിക പ്രതിസന്ധിയിലും ആര്‍ഭാടം വിടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയുന്നു.

ബോര്‍ഡ് ആസ്ഥാനത്ത് നിര്‍മ്മിക്കുന്ന മൂന്ന് മന്ദിരങ്ങളുടേയും തറക്കല്ലിടല്‍ കഴിഞ്ഞ 30-ന് നടന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ശബരിമല വിവാദങ്ങളെത്തുടര്‍ന്ന് ദേവസ്വത്തിന്റെ വരുമാനം നന്നായി കുറഞ്ഞിരുന്നു.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായമാണ് നിലവില്‍ ഏക ആശ്രയം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് കുറക്കാന്‍ അക്കൗണ്ട്‌സ് ഒാഫീസര്‍ ജനുവരി 30ന് തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വരുന്ന ഒരു വര്‍ഷത്തേക്ക് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നായിരുന്നു അക്കൗണ്ട്‌സ് ഓഫീസറുടെ റിപ്പോര്‍ട്ട്.ഇതിനെ അവഗണിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

നേരത്തെയെടുത്ത തീരുമാനമാണിതെന്നും അതിഥി മന്ദിരമില്ലാത്തതിന്റെ അസൗകര്യം ഓംബുഡ്‌സ്മാന്‍ അടക്കം
ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് നിര്‍മാണമെന്നും അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി. 2018-19ല്‍ ബോര്‍ഡിന് കീഴിലെ വിവിധ ഡിവിഷനുകളിലായി 67,28,42,852 കോടി രൂപയായിരുന്നു മരാമത്ത് ജോലികള്‍ക്കായി ചെലവിട്ടതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more