വാഷിങ്ങ്ടംണ്‍: അമേരിക്കക്കാരനായ ഡാനിയുടെ പ്രസവം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ട്രാന്‍സ് മാനായ ഡാനി വേക്ക്ഫീല്‍ഡിന് കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിക്കുന്നതിന് മുന്നേ ഡാനി പേരു കണ്ടു വെച്ചിരുന്നു. ലിയ. ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്നായിരുന്നു ഡാനിയുടെ വലിയൊരു ആഗ്രഹം. അത് സഫലമായതിന്റെ സന്തോഷം ഡാനി ആഘോഷിക്കുമ്പോള്‍ ഒപ്പം കൂടുകയാണ് സോഷ്യല്‍മീഡിയയും.
ശരീരം കൊണ്ട് ആണാവാനായി തന്റെ സ്തനങ്ങള്‍ ഡാനി നേരത്തേ നീക്കം ചെയ്തിരുന്നു. എന്നാല്‍ വജൈനയും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. ലോകത്തെ ആദ്യത്തെ ട്രാന്‍സ് ഡാഡ് അല്ല ഡാനി. എന്നാല്‍ ഗര്‍ഭം ധരിച്ച സമയം മുതല്‍ തന്റെ ഓരോ ഗര്‍ഭകാല സംഭവങ്ങളും ഡാനി ലോകത്തോട് പങ്കുവെക്കുമായിരുന്നു. അങ്ങനെയാണ് ഈ ട്രാന്‍സ് മാന്‍ അച്ഛന്‍ പ്രസിദ്ധനായത്.
കുഞ്ഞ് ജനിക്കുന്നതിന് മുമ്പു തന്നെ കുഞ്ഞിനിടാനുള്ള വസ്ത്രങ്ങള്‍ വരെ വാങ്ങി വെച്ചിരുന്നു ഡാനി. ഗര്‍ഭം ധരിക്കുമ്പോഴുള്ള മോണിങ് സിക്ക്‌നെസ്സ്, കുഞ്ഞിന്റെ അനക്കം, വയറിന്റെ വലുപ്പം എന്നിവയെല്ലാം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞിന് വേണ്ട മുലപ്പാല്‍ പോലും ശേഖരിച്ച് ഫ്രീസറില്‍ സൂക്ഷിച്ച് വെച്ചിരുന്നു.
ഡാനിയുടെ പ്രസവത്തോടെ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പറയുന്നത്. ഒരുപാടു പേര്‍ ഡാനിയ്ക്ക് പിന്തുണയുമായെത്തിയപ്പോള്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലും ചിലര്‍ കമന്റുകള്‍ ഇട്ടിരുന്നു.
ട്രംപിന്റെ ആന്റി ട്രാന്‍സ് നയങ്ങളെ വലിയ രീതിയില്‍ വിമര്‍ശിച്ച വ്യക്തി കൂടിയായിരുന്നു ഡാനി. കുഞ്ഞ് ലിയക്കൊപ്പം ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന തിരക്കിലാണ് ഇപ്പോഴും ഡാനി. അച്ഛനും മകളും സുഖമായിരിക്കൂ എന്ന് സോഷ്യല്‍ മീഡിയയും പറയുന്നു.