വിവര്‍ത്തനം: സേതുലക്ഷ്മി. സി
കുട്ടി ഒരു കുട്ടിയായിരുന്നപ്പോഴത്
കൈകള്‍ വീശി വീശി നടന്നിരുന്നു.
അരുവിയൊരു പുഴയായെങ്കിലെന്നും പുഴയൊരു കുത്തൊഴുക്കാകുമെന്നും
ചെളിക്കുണ്ടൊരു കടലാവട്ടെയെന്നും അവള്‍ അല്ലെങ്കില്‍ അവന്‍ ആശിച്ചിരുന്നു..
കുട്ടി ഒരു കുട്ടിയായിരുന്നപ്പോള്‍
താനൊരു കുട്ടിയാണെന്നുപോലും
അതിനറിഞ്ഞുകൂടായിരുന്നു .
പ്രാണന്‍ നിറഞ്ഞ്
എല്ലാറ്റിനും കൂടി ഒരൊറ്റ ആത്മാവായിരുന്നു.
കുട്ടി ഒരു കുട്ടിയായിരുന്നപ്പോള്‍
അതിന് ഒന്നിനെ കുറിച്ചും അഭിപ്രായങ്ങളില്ലായിരുന്നു.
ശീലങ്ങളുമില്ലായിരുന്നു
ചിലപ്പോളവന്‍ കാലുകള്‍ പിണച്ചു വച്ചിരുന്നു.
ചിലപ്പോള്‍ ഒറ്റയോട്ടവും വച്ചു കൊടുത്തു.
ഉച്ചിച്ചുഴിയിലവന് കോലന്‍ മുടിയിഴകളെഴുന്നു നിന്നിരുന്നു.
ഫോട്ടോയ്ക്ക് നില്‍ക്കുമ്പോഴവന്‍ ഒരു നാട്യവും മുഖത്തു വരുത്തിയിരുന്നുമില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുട്ടി ഒരു കുട്ടിയായിരുന്നനാളുകളില്‍
അതിനീവക ചോദ്യങ്ങള്‍ക്കൊക്കെ നേരമുണ്ടായിരുന്നു
ഞാനെന്തു കൊണ്ട് ഞാനാണ്?
എന്തുകൊണ്ട് നീയല്ല?
ഞാനെന്തിനാണിവിടെ? എന്തുകൊണ്ടവിടെയല്ല?
എപ്പോഴാണ് സമയം തുടങ്ങിയത്?
ഈ ആകാശമെവിടെയാണ് അവസാനിക്കുന്നത്?
സൂര്യന് കീഴെയുള്ള ഈ ജീവിതം
വെറുമൊരു സ്വപ്നമാണെങ്കിലോ?
ഈ കാണുന്ന മനുഷ്യരെയും, കൊള്ളരുതായ്മകളെയും തട്ടിച്ചുനോക്കിയാല്‍, ശരിക്കും കൊള്ളരുതായ്മകള്‍ ഉണ്ടോ?
ഹേയ്, ഈ ഞാനിങ്ങനെ ഉണ്ടാകുന്നതിന് മുന്‍പ്, ഞാനുണ്ടായിരുന്നില്ല എന്നുവന്നാല്‍ ശരിയാകുമോ? അല്ല, ഇനി, ഒരുനാള്‍ ഇതേ ഞാന്‍ ഈ ഞാനല്ലാതാകുമെന്നും വരാന്‍ പറ്റുമോ?
കുട്ടി ഒരു കുട്ടിയായിരുന്നപ്പോള്‍ ആവിയില്‍ വെന്ത പച്ചക്കറികളും പയറും ചീരയും പായസവും ഒക്കെത്തന്നെ ഇഷ്ടമില്ലാഞ്ഞു
ചുമച്ചുതുപ്പി കളയാനാഞ്ഞിരുന്നു
പുറമെ നിന്നൊരു തള്ളലുമില്ലാഞ്ഞിട്ടും ഇന്നവന്‍ അതൊക്കെ തന്നെ തിന്നുകൊണ്ടിരിക്കുന്നു..
കുട്ടി ഒരു കുട്ടിയായിരുന്ന നാളില്‍ ഒരിക്കല്‍ അവനൊരപരിചിതമായ കിടക്കയില്‍ ഉറക്കമുണര്‍ന്നു
ഇപ്പോഴവന്‍ നിത്യവും അതു തന്നെ ചെയ്യുന്നു.
അന്നൊക്കെ ഒരുപാടു സുന്ദരികളും സുന്ദരന്മാരും ഉണ്ടായിരുന്നു.
ഹ ! ഇപ്പോഴൊന്നോ രണ്ടോ പേരെയെങ്ങിനെ കണ്ടാലായി.
കുട്ടിയന്ന് സ്വര്‍ഗ്ഗത്തിന്റെ നല്ല തെളിമയുള്ള ചിത്രം ഭാവനയില്‍ കണ്ടിരുന്നു.
ഇപ്പോഴോ, അങ്ങിനെയൊരൂഹത്തിന്റെ ശൂന്യത താങ്ങാനാവാഞ്ഞ് ഞെട്ടിത്തെറിക്കുന്നു.
ഒരാപ്പിളോ റൊട്ടിക്കഷണമോ തിന്നാന്‍ അവനൊരു കുട്ടിയാണെന്നത് മാത്രം മതിയായിരുന്നു.
അതിപ്പോഴും അങ്ങിനെ തന്നെയായിരിക്കുന്നു.
അന്നൊക്കെ ഇലന്തപ്പഴങ്ങളവന്റെ കൈക്കുമ്പിള്‍ നിറച്ചിരുന്നു
വാല്‍നട്ടുകള്‍ തിന്നിട്ടവന്റെ നാക്ക്
ചെറു ചുനയാല്‍ പരുപരുത്തിരുന്നു
ഇന്നും അതുപോലെ തന്നെ.
അന്നവന് ഓരോ മലമുകളിലും, അതിലും വലിയൊരു പര്‍വ്വതത്തോട് വെമ്പലുണ്ടായിരുന്നു.
ഓരോ നഗരത്തിലും ഇനിയും വലിയൊരു നഗരത്തോടുള്ള തേടലുണ്ടായിരുന്നു .
അവനിപ്പോഴും അങ്ങിനൊക്കെ
ത്തന്നെയാണത്രേ, അതൊന്നും മാറിയിട്ടില്ല !
ഏറ്റവും മേലേക്കൊമ്പത്തെ ചെറിപ്പഴങ്ങള്‍ക്കു വേണ്ടിയവന്‍ അന്നും കൈനീട്ടിയെത്തിച്ചിരുന്നു.
ഇപ്പോഴവന് തോന്നുന്ന അതേ തീവ്രാഹ്ലാദത്തോടെ.
അപരിചിതരോടവന്‍ ലജ്ജപൂണ്ടിരുന്നു
ഇന്നത്തെ പോലെ തന്നെ !
അന്നൊക്കെയവന്‍ ശൈത്യത്തിലെ ആദ്യ മഞ്ഞു വീഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുമായിരുന്നു
ഇപ്പോഴും, ഇപ്പോഴും !
കുട്ടി ഒരു കുട്ടിയായിരുന്ന നാള്‍
മുനയുള്ള കുന്തം പോലൊരു ചുള്ളിക്കമ്പ്
ആഞ്ഞ് വീശിയെറിഞ്ഞിരുന്നു
മരത്തില്‍ തുളച്ചുകുത്തി പ്രകമ്പനം കൊണ്ടു നില്‍ക്കുന്നുണ്ട്
ഇപ്പോഴുമതവിടെ !
Song of Childhood – Peter Handke
When the child was a child
It walked with its arms swinging,
wanted the brook to be a river,
the river to be a torrent,
and this puddle to be the sea.
When the child was a child,
it didn’t know that it was a child,
everything was soulful,
and all souls were one.
When the child was a child,
it had no opinion about anything,
had no habits,
it often sat cross-legged,
took off running,
had a cowlick in its hair,
and made no faces when photographed.
When the child was a child,
It was the time for these questions:
Why am I me, and why not you?
Why am I here, and why not there?
When did time begin, and where does space end?
Is life under the sun not just a dream?
Is what I see and hear and smell
not just an illusion of a world before the world?
Given the facts of evil and people.
does evil really exist?
How can it be that I, who I am,
didn’t exist before I came to be,
and that, someday, I, who I am,
will no longer be who I am?
When the child was a child,
It choked on spinach, on peas, on rice pudding,
and on steamed cauliflower,
and eats all of those now, and not just because it has to.
When the child was a child,
it awoke once in a strange bed,
and now does so again and again.
Many people, then, seemed beautiful,
and now only a few do, by sheer luck.
It had visualized a clear image of Paradise,
and now can at most guess,
could not conceive of nothingness,
and shudders today at the thought.
When the child was a child,
It played with enthusiasm,
and, now, has just as much excitement as then,
but only when it concerns its work.
When the child was a child,
It was enough for it to eat an apple, … bread,
And so it is even now.
When the child was a child,
Berries filled its hand as only berries do,
and do even now,
Fresh walnuts made its tongue raw,
and do even now,
it had, on every mountaintop,
the longing for a higher mountain yet,
and in every city,
the longing for an even greater city,
and that is still so,
It reached for cherries in topmost branches of trees
with an elation it still has today,
has a shyness in front of strangers,
and has that even now.
It awaited the first snow,
And waits that way even now.
When the child was a child,
It threw a stick like a lance against a tree,
And it quivers there still today.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ