| Wednesday, 31st October 2018, 3:16 pm

''സ്റ്റാച്യൂ ഓഫ് യൂണിറ്റി, അഥവാ സ്റ്റേഡിയത്തില്‍ നിന്ന് ഓടുക''; തമിഴ് പരിഭാഷയില്‍ പുലിവാല് പിടിച്ച് സംഘാടകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന പ്രത്യേകതയോടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഏകതാ പ്രതിമ ഇത്തവണ വിവാദത്തിലായത് പരിഭാഷയുടെ പേരിലായിരുന്നു.

പ്രതിമയുടെ സമീപമുള്ള ബോര്‍ഡില്‍ വിവിധ ഭാഷകളില്‍ സ്റ്റാച്യൂ ഓഫാ യൂണിറ്റി എന്ന് എഴുതിയിട്ടുണ്ട്. അറബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും തെലുങ്കിലും തമിഴിലുമെല്ലാം ഇത്തരത്തില്‍ എഴുതിയിരുന്നു.


ഏകതാ പ്രതിമ; സര്‍ദാര്‍ പട്ടേലിന്റെ തീവ്രഹിന്ദു വിരുദ്ധതയുടെ ഏറ്റവും ഉയര്‍ന്ന പ്രതീകം


എന്നാല്‍ തമിഴില്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് എഴുതി വന്നപ്പോള്‍ സ്‌റ്റേറ്റേക്കു ഒപ്പി യൂണിറ്റി എന്നായി സംഘാടകര്‍ എഴുതിവെച്ചത്. ഇതിനര്‍ത്ഥം സ്റ്റേഡിയത്തില്‍ നിന്ന് ഓടുക എന്നാണ്. ഒട്രുമൈക്കാന സിലൈ എന്ന് എഴുതേണ്ടതിന് പകരമായിരുന്നു “ഭീകരമായ” ഈ പരിഭാഷ.

സംഗതി ശ്രദ്ധയില്‍പ്പെട്ടതോടെ തെറ്റ് മറയ്ക്കാനുള്ള ശ്രമത്തിലായി അധികൃതര്‍. എന്നാല്‍ തമിഴ്ഭാഷ തെറ്റായി എഴുതിയതിലൂടെ തമിഴ്‌നാടിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തി. ബോര്‍ഡ് ഉടന്‍ തന്നെ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതോടെ ടേപ്പ് ഒട്ടിച്ച് തെറ്റ് മായ്ക്കുകയായിരുന്നു സംഘാടകര്‍.

We use cookies to give you the best possible experience. Learn more