| Thursday, 2nd January 2020, 3:06 pm

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പ്രത്യേക അദാലത്ത്; പരാതികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ പരിഹാരം കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍ രംഗത്ത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ആദ്യമായിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

കേരളത്തിലെ ട്രാന്‍സ്‌ജെന്റര്‍ സമൂഹം നേരിടുന്ന നീതി നിക്ഷേധങ്ങള്‍ക്ക് അവകാശ ലംഘനങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ് അദാലത്തിന്റെ ലക്ഷ്യം. അദാലത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പരാതികള്‍ നല്‍കാനാകും. ലഭിക്കുന്ന പരാതികള്‍ക്കനുസരിച്ചുള്ള നടപടികള്‍ അദാലത്ത് സ്വീകരിക്കും.

DoolNews Video

കേരള സംസ്ഥാന യുവജന കമ്മീഷനാണ് സംസ്ഥാനതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. കുടുംബത്തിലും പൊതുസമൂഹത്തിലും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ കടന്നുപോകുന്ന അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പരിഹാരം കാണാനായിരിക്കും അദാലത്തിലൂടെ ശ്രമിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവന്തപുരത്ത് വെച്ചാണ് അദാലത്ത് നടക്കുക. ഇതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി പത്തിന് രാവിലെ 11 മണിമുതല്‍ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് അദാലത്ത് നടത്തുക. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള ട്രാന്‍സ്‌ജെന്റേഴ്‌സില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more