|

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് ഒരു മനോനിലയും തോന്നലുമാണ്‌, തോന്നലുകള്‍ക്കനുസരിച്ച് ശരീരത്തെ മാറ്റുകയാണോ വേണ്ടത്: പി.കെ ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എത്ര പുരോഗമനമെന്ന് പറഞ്ഞാലും മുസ്‌ലിം ലീഗിന് സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കാനാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ജെന്റര്‍ പൊളിറ്റിക്‌സിന്റെ മറവില്‍ സമൂഹം സദാചാര വിരുദ്ധമെന്നും പ്രകൃതി വിരുദ്ധമെന്നും കരുതിയ കാര്യങ്ങള്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു.

ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ മറവില്‍ നമ്മള്‍ സദാചാര വിരുദ്ധമെന്നും പ്രകൃതി വിരുദ്ധമെന്നും കരുതിയിരുന്ന കാര്യങ്ങള്‍ ഒളിച്ചു കടത്താനുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നു.

ന്യൂസ് 18 ചാനലിലെ ക്യു 18 എന്ന അഭിമുഖ പരിപാടിയില്‍ അപര്‍ണ കുറുപ്പുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടേത് ഒരു മനോനിലയും തോന്നലുമാണെന്നും തോന്നലുകള്‍ക്കനുസരിച്ച് ശരീരത്തെ മാറ്റുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് എപ്പോഴും തുല്യ നീതിയെയാണ് അംഗീകരിക്കുന്നതെന്നും തുല്യത എന്നത് ജെന്റര്‍ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ട കാര്യമാണെന്നും പി.കെ. ഫിറോസ് പറഞ്ഞു. എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് എന്ന് പറയുന്നത് വലിയൊരു ടെര്‍മിനോളജിയാണെന്നും അതില്‍ പലകാര്യങ്ങളോടും തങ്ങള്‍ക്ക് യോജിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗാനുരാഗത്തെ വിശ്വാസപരമായി തന്നെ തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്നും പി.കെ. ഫിറോസ് അഭിമുഖത്തില്‍ പറഞ്ഞു.

‘ലീഗ് എപ്പോഴും പറയുന്ന കാര്യം തുല്യ നീതിയാണ്. തുല്യത എന്നത് ജെന്‍ഡര്‍ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ട് വന്ന കാര്യമാണ്. ജെന്‍ഡന്‍ പൊളിറ്റിക്‌സ് എന്ന് പറയുന്ന വലിയൊരു ടേമാണ്. ആ ടേം നമ്മള്‍ പറയുന്ന സ്ത്രീ പുരുഷ കാര്യങ്ങള്‍ മാത്രമല്ല. അതിനകത്ത് എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസ് എന്ന് പറയുന്ന ടെര്‍മിനോളജിയുണ്ട്. അതിനകത്ത് പല വിഷയങ്ങളിലും ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്.

ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ മറവില്‍ നമ്മള്‍ സദാചാര വിരുദ്ധമെന്നും പ്രകൃതി വിരുദ്ധമെന്നും കരുതിയിരുന്ന കാര്യങ്ങള്‍ ഒളിച്ചു കടത്താനുള്ള വലിയ ശ്രമങ്ങള്‍ നടക്കുന്നു. എത്രപുരോഗമനമാണെന്ന് പറഞ്ഞാലും സ്വവര്‍ഗാനുരാഗം ഞങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ല. വിശ്വാസപരമായി തന്നെ ഞങ്ങള്‍ക്കത് തെറ്റാണ്. രാഷ്ട്രീയപരമായ അഭിപ്രായമല്ല.

എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസില്‍ എല്ലാ കാര്യങ്ങളെയും ഞങ്ങള്‍ നിരാകരിക്കുന്നില്ല. അതില്‍ ചില വസ്തുതകളുണ്ട്. ഇതൊരു മനോനിലയും തോന്നലുമാണ്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ കാര്യത്തില്‍ അത് അവരുടെ തോന്നലാണ്. അവരുടെ ഫിസിക്കല്ല, തോന്നലാണ്. ഇന്റര്‍ സെക്‌സാണെങ്കില്‍ അത് തോന്നലല്ല, അവരുടെ ഫിസിക്കലി തന്നെ ചില പ്രശ്‌നങ്ങളുണ്ട്. തോന്നലുകള്‍ക്കനുസരിച്ച് ശരീരം മാറ്റുകയാണോ വേണ്ടത്, അല്ലെങ്കില്‍ ശരീരത്തിനനുസരിച്ച് തോന്നലുകളെ മാറ്റുകയാണോ വേണ്ടത്.

എല്‍.ജി.ബി.ടി.ക്യു.ഐ.എ പ്ലസില്‍ മൃഗരതിയെയും പീഡോഫീലിയെയും മരങ്ങളുമായി രതിയിലേര്‍പ്പെടുന്നതിനെയും അനുകൂലിക്കുന്നവരുണ്ട്. ഇതെല്ലാം എന്തോ പുരോഗമനവാദമാണെന്ന് കരുതുന്നുവരുണ്ട്. ഇതിനൊപ്പം നിന്നാല്‍ ഞാനും പുരോഗമനവാദിയായി എന്ന് കരുതുന്നവരുണ്ട്. എളുപ്പത്തില്‍ പുരോഗനമാവാദിയാകാനുള്ള മാര്‍ഗം ഈ ടെര്‍മിനോളജിയുടെ ഭാഗമായി നില്‍ക്കലാണെന്ന് കരുതുന്നവരുണ്ട്,’ പി.കെ. ഫിറോസ് പറഞ്ഞു.

content highlights: Transgender is a state of mind and a feeling, should you change your body according to your feelings: PK Firoz

Video Stories