| Thursday, 27th February 2020, 2:47 pm

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആവശ്യത്തിലേറെ സഹിച്ചുകഴിഞ്ഞു; മാതാപിതാക്കളുടെ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ അവര്‍ക്കും തുല്യാവകാശമുണ്ട്: മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: മാതാപിതാക്കളുടെ മരണാന്തരചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തുല്യാവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എച്ച്.എല്‍ ദത്തുവാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

തങ്ങളുടെ കുട്ടി ട്രാന്‍സ്‌ജെന്‍ഡറാണെന്ന് അറിഞ്ഞാല്‍ വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് മുന്നില്‍ വരാന്‍ പോലും അവരെ അനുവദിക്കാറില്ലെന്നും വീടിന്റെ ഏതെങ്കിലും ഒരു മൂലയിലോ പുറത്ത് എവിടെയെങ്കിലുമോ അവരെ മാറ്റിനിര്‍ത്തുകയാണ് ചെയ്യുക എന്നും ദത്തും പറഞ്ഞു.

‘എന്‍.ജി.ബി.ടി.ക്യു ആവശ്യത്തില്‍ കൂടുതല്‍ സഹിച്ചുകഴിഞ്ഞു. അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. ഇവരെ അങ്ങിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടായാലേ ബാക്കി മാറ്റങ്ങള്‍ വരികയുള്ളു.’ ദത്തു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റെ മനുഷ്യാവകാശങ്ങള്‍: പ്രതിസന്ധികളും ഭാവിയും’ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എച്ച്.എല്‍ ദത്തു.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനെതിരെയുള്ള വിവേചനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരാണെന്ന് ബെംഗലൂരു നാഷ്ണല്‍ ലോ സ്‌കൂളിലെ പ്രൊഫസറായ ജസ്റ്റിസ് എന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബ്രിട്ടീഷുകാര്‍ വരുന്നതിന് മുന്‍പ് അവര്‍ക്ക് സമൂഹത്തില്‍ നിലയും വിലയുമുണ്ടായിരുന്നു. പക്ഷെ അവരുടെ വരവോടെ സ്ഥിതി മാറി. വിവേചനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷാണ് ആര്‍ട്ടിക്കിള്‍ 377 കൊണ്ടുവന്നത്.’ ജസ്റ്റിസ് എന്‍ കുമാര്‍ പറഞ്ഞു.

മാതാപിതാക്കളുടെ മരണാന്തരചടങ്ങുകള്‍ നടത്താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാധിക്കുക എന്നത് ഇപ്പോഴും വിദൂരസ്വപ്‌നമാണെന്നായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയായ അക്കൈ പത്മശാലി പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more