കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ് പശ്ചിമബംഗാളിലെ തീരപ്രദേശ നഗരങ്ങള്‍. കൊല്‍ക്കത്ത നഗരങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ നഗരത്തിലെ ഒരു പ്രധാന ട്രാന്‍സ്‌ഫോമര്‍ കത്തിയമരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തില്‍ വീശിയടിച്ച കാറ്റിലാണ് ട്രാന്‍സ്‌ഫോമറിന് തീ പിടിച്ചത്. കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇത്. സൗത്ത് കൊല്‍ക്കത്തയിലെ അന്‍വര്‍ ഷാ റോഡിലാണ് സംഭവം.
പശ്ചിമ ബംഗാള്‍ തീരത്ത് വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റ് കൊവിഡിനേക്കാള്‍ ഭീകരമെന്ന് പശ്ചിമബംാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇതിനോടകം പന്ത്രണ്ട് പേരാണ് ഉംപൂണില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.
മണിക്കൂറില്‍160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വിശുന്നത്. പശ്ചിമ ബംഗാളില്‍ നിരവധി കെട്ടിടങ്ങളും വീടുകളും കാറ്റില്‍ നിലംപൊത്തി. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് ഉള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക