ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീക്കു കൂടി സ്ഥലംമാറ്റം. സിസ്റ്റര്‍ നീന റോസിനെയാണ് സ്ഥലംമാറ്റിയത്.
പഞ്ചാബിലെ ജലന്ധര്‍ രൂപതയിലേക്കാണ് കന്യാസ്ത്രീയെ സ്ഥലംമാറ്റിയത്. ജനുവരി 26ന് ജലന്ധറില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നാണ് കന്യാസ്ത്രീയക്കു നല്‍കിയ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്.
സഭയ്‌ക്കെതിരായി സമരം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും അനുസരണക്കേടാണെന്നുമാണ് മിഷണറീസ് ഓഫ് ജീസസ് മദര്‍ സൂപ്പീരിയര്‍ ജനറല്‍ അയച്ച കത്തില്‍ പറയുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയത്.
ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് സിസ്റ്റര്‍ നീന റോസിനെക്കൂടി സ്ഥലംമാറ്റിയിരിക്കുന്നത്.