| Tuesday, 10th March 2020, 12:23 pm

വഞ്ചകന്‍ എന്നും വഞ്ചകന്‍ തന്നെ; ജ്യോതിരാദിത്യ സിന്ധ്യയുടെ ചതിയും വഞ്ചനയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗൗരവ് പാണ്ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ മാറ്റങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍. വഞ്ചകന്‍ എന്നും വഞ്ചകന്‍ തന്നെയാണെന്നാണ് ഗൗരവ് പാണ്ഡി പ്രതികരിച്ചത്. ചതിക്ക് വിശദീകരണങ്ങളൊന്നും ആവശ്യമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജി സമര്‍പ്പിച്ചത്.

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കും. കേന്ദ്രമന്ത്രി സ്ഥാനം നല്‍കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുടെ ഈ ആലോചന.

ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനും ശിവ്രാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനുമാണ് ബി.ജെ.പി തീരുമാനമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച കഴിഞ്ഞു. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചക്കെത്തിയതും മടങ്ങിയതും അമിത്ഷായോടൊപ്പമാണ്.

സിന്ധ്യ ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ശിവരാ
ജ് സിങ് ചൗഹാന്‍ സിന്ധ്യയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. സിന്ധ്യ ബി.ജെ.പിയിലേക്ക് വരുന്നതില്‍ സന്തോമാണെന്ന് മറ്റൊരു നേതാവ് നരോത്തം മിശ്രയും അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more