| Thursday, 25th June 2020, 11:10 pm

സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രം, ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കും; പ്രത്യേക ടെയ്രിനുകള്‍ ഓടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമേ ആരംഭിക്കൂ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത എല്ലാ ട്രെയിനുകളും റദ്ദാക്കും.

മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രഖ്യാപിച്ച് പ്രത്യേക ട്രെയിനുകള്‍ ഓടുമെന്നും റെയില്‍വെ അറിയിച്ചു. രാജധാനി, മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസ്സുകള്‍ തുടരും.

നേരത്തെ ജൂണ്‍ 30 വരെ സാധാരണ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനായിരുന്നു  തീരുമാനം. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

എല്ലാ യാത്രക്കാര്‍ക്കും തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തണം. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ട്രെയിനുകളില്‍ കയറാന്‍ അനുവദിക്കൂ. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും റെയില്‍ വേ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more