ന്യൂദല്‍ഹി: പാനിപ്പത്തില്‍നിന്ന് ന്യൂദല്‍ഹിയിലേക്കുള്ള ഹ്രസ്വദൂര ട്രെയിന്‍ റൂട്ട് മാറി ഓടി. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവ് മൂലമാണ് ട്രെയിന്‍ റൂട്ട് മാറി ഓടിയത്. ന്യൂദല്‍ഹിയില്‍ എത്തിച്ചേരണ്ട ട്രെയിന്‍ ഓള്‍ഡ് ദല്‍ഹിയിലായിരുന്നു യാത്ര അവസാനിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
ട്രെയിന്‍ നമ്പര്‍ 64464 ആണ് ന്യൂദല്‍ഹിക്കു പകരം ഓള്‍ഡ് ദല്‍ഹി സ്റ്റേഷനിലെത്തിയത്. പാനല്‍ ഓപ്പറേറ്റര്‍ ന്യൂദല്‍ഹിക്കു പകരം ഓള്‍ഡ് ദല്‍ഹി സ്റ്റേഷന് എന്ന് സെറ്റ് ചെയ്യുകയായിരുന്നു. ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ് ഡ്രൈവറും യാത്രക്കാരും സ്റ്റേഷന് മാറിപ്പോയ കാര്യം അറിയുന്നത്.
പാനിപ്പത്ത്, സോനിപ്പത്ത് എന്നിങ്ങനെ രണ്ട് ട്രെയിനുകളാണ് ഒരേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നത്. ഇതില്‍ സോനിപ്പത്ത് ഓള്‍ഡ് ദല്ഹിയിലേക്കുള്ളതാണ്. ന്യൂദല്‍ഹിയിലേക്കുള്ള പാനിപ്പത്ത് ട്രെയിന്‍ നമ്പര്‍ 64464 ആണ്. ഓള്‍ഡ് ദല്‍ഹിയിലേക്കുള്ള സോനിപത്ത് ട്രെയിനിന്റേത് 64004 ഉം. പേരുകള്‍ തമ്മിലുള്ള സാമ്യം പാനല്‍ ഓപ്പറേറ്റര്‍ ശ്രദ്ധിക്കാതിരുന്നതാണ് പിഴവ് സംഭവിക്കാന്‍ ഇടയായത്.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ട്രെയിന്‍ നെറ്റ്വര്ക്കായ ഇന്ത്യന്‍ റെയില്‍വേക്കാണ് ഇത്രയും വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. “ട്രെയിനിന്റെ സുരക്ഷയ്ക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്” റെയില്‍വേ വക്താവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.