മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള കൊറിയന്‍ സോംബി സിനിമയാണ് ‘ട്രെയിന്‍ റ്റു ബൂസാന്‍’.
‘പാരസൈറ്റ്: ദി ഗ്രേ’ എന്ന ഈ സീരീസ് ഹിറ്റോഷി ഇവാക്കിയുടെ മാംഗ സീരീസായ പാരസൈറ്റിന്റെ അഡാപ്‌റ്റേഷനാണ്. 2022 ഓഗസ്റ്റിലായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഈ കൊറിയന്‍ സീരീസ് പ്രഖ്യാപിച്ചിരുന്നത്. യോണ്‍ സാങ്-ഹോ സംവിധാനം ചെയ്യുന്ന ‘പാരസൈറ്റ്: ദി ഗ്രേ’ ക്ലൈമാക്സ് സ്റ്റുഡിയോയും വൗ പോയിന്റും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ഹിറ്റോഷി ഇവാക്കി എഴുതി 1989ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ മാംഗ സീരീസാണ് പാരസൈറ്റ്. ഏറെ ആരാധകരുള്ള ഈ മാംഗ സീരീസിന്റെ 25 മില്യണിലധികം കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.
ഒരു രാത്രി പാരസൈറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുന്നതാണ് സീരീസിന്റെ കഥ. അവ ആളുകളുടെ ചെവികളിലൂടെയോ മൂക്കിലൂടെയോ പ്രവേശിച്ച് മനുഷ്യരെ കീഴ്‌പ്പെടുത്തുന്നതായാണ് സീരീസ് പറയുന്നത്.
ജപ്പാനിലെ ഹിരോഷിമയിലെ ഫുകുയാമയില്‍ അമ്മയ്ക്കും അച്ഛനുമൊപ്പം താമസിക്കുന്ന ഷിനിച്ചി ഇസുമി എന്ന 17 വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും ഈ പാരസൈറ്റ് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു.
പാരസൈറ്റ് ഉറങ്ങി കിടക്കുന്ന ഷിനിച്ചിയുടെ മൂക്കിലേക്ക് കയറാന്‍ ശ്രമിക്കുമെങ്കിലും അവന്‍ ഉണരുകയും പാരസൈറ്റിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നു. ഒടുവില്‍ അത് കൈയില്‍ തുളച്ച് അവന്റെ ശരീരത്തില്‍ പ്രവേശിക്കുകയാണ്.
ഈ കഥയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ജിയോങ് സു-ഇന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ‘പാരസൈറ്റ്: ദി ഗ്രേ’ പറയുന്നത്. സോള്‍മേറ്റ് എന്ന കൊറിയന്‍ സിനിമയിലൂടെ ആരാധകരെ സൃഷ്ടിച്ച ജിയോണ്‍ സോ-നീ ആണ് പ്രധാനവേഷത്തിലെത്തുന്നത്.
Content Highlight: Train To Busan Director Yeon Sang Ho’s Next Series Parasyte; The Grey First Poster Out Now