[]ന്യൂദല്‍ഹി: ട്രെയിന്‍ ടിക്കറ്റിനായി ഇനി ക്യൂവില്‍ നില്‍ക്കുകയോ, തിക്കി തിരക്കുകയോ വേണ്ട. മൊബൈല്‍ ഫോണില്‍ നിന്ന് ഇനി നേരിട്ട് എസ്.എം.എസ് വഴി ടിക്കറ്റ് ബുക്കു ചെയ്യാം. അടുത്ത മാസം ഒന്നു മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വ്വെ അധികൃതര്‍ അറിയിച്ചു.[]
യാത്ര ചെയ്യേണ്ട സ്ഥലം, യാത്ര തുടങ്ങുന്ന സ്ഥലം, സീറ്റ്, ട്രെയിന്‍ നമ്പര്‍, തീയ്യതി എന്നിവ കാണിച്ച് റെയില്‍വ്വേക്ക് എസ്.എം.എസ് അയക്കണം. സീറ്റ് ലഭ്യതക്കനുസരിച്ച് റെയില്‍വ്വെ യാത്രകാര്‍ക്ക് സീറ്റ് അനുവദിക്കും. എസ്.എം.എസ് അയക്കുമ്പോള്‍ ഒരോന്നിനും മൂന്ന് രൂപ വെച്ച് നഷ്ടമാവും.
5000 രൂപവരെയുള്ള ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് 5 രൂപയും, അതിന് മുകളിലുള്ളവര്‍ക്ക് 10 രൂപയുമാണ് സര്‍വ്വീസ് ചാര്‍ജ്.
റെയില്‍വ്വെ യാത്രക്കാരില്‍ അടുത്തിടെയായിലുണ്ടായ വര്‍ദ്ധനവാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് റെയില്‍വ്വെ അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ യാത്രക്ക് ടിക്കറ്റിന് പകരം ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ലഭിക്കുന്ന എസ്.എം.എസ് സന്ദേശം കാണിച്ചാല്‍ മതി. എസ്.എം.എസ് സന്ദേശത്തോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ കരുതണം.
എന്നാല്‍ പരിശോധനയില്‍ എസ്.എം.എസ് സന്ദേശം കാണിക്കാന്‍ സാധിക്കാത്ത യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ 50 രൂപ പിഴയൊടുക്കി യാത്ര ചെയ്യാം.
പദ്ധതി നിലവില്‍ വരുന്നതോടെ നിരവധി യാത്രകാര്‍ക്ക് ഇനി ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ യാത്രാ ടിക്കറ്റ് ഉറപ്പാക്കാനും, സുഖമായി യാത്ര ചെയ്യാനും ഈ സേവനം വഴി സാധിക്കുമെന്ന് റെയില്‍വ്വെ അധികൃതര്‍ അറിയിച്ചു.