[]ന്യൂദല്‍ഹി: ട്രെയിന്‍ യാത്രാനിരക്കില്‍ ഇനി ഇടയ്ക്കിടെ വര്‍ദ്ധനയുണ്ടാകും. ഇന്നലെ ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതിനുള്ള തീരുമാനം ഉണ്ടായത്. []
റെയില്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ദ്ധന. കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ യാത്രാനിരക്കില്‍ വര്‍ദ്ധന വരുത്തിയത്.
പത്ത് വര്‍ഷത്തിന് ശേഷമുള്ള നിരക്ക് വര്‍ദ്ധനയായിരുന്നു അത്. വരുന്ന ഒക്ടോബര്‍ മാസത്തില്‍ യാത്രാ ചരക്ക് കൂലി സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം പുനരവലോകനം ചെയ്യാനും തീരുമാനമായി.
ഇതിനുള്ള നടപടികള്‍ യോഗത്തില്‍ കൈക്കൊണ്ടു. ഈ സാമ്പത്തിക വര്‍ഷം റെയില്‍വേ യാത്രാക്കൂലിയിനത്തില്‍ 25,000 കോടി രൂപ നേടാനാകുമെന്നാണ് റെയില്‍വേ മന്ത്രാലയം കണക്കുകൂട്ടുന്നത്.
2004-05 വര്‍ത്തില്‍ 6,159 കോടി രൂപയായിരുന്നു റെയില്‍വേക്ക് ലഭിച്ചിരുന്നത്.