യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ച് റെയില്‍വേ; സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല
national news
യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ച് റെയില്‍വേ; സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 8:43 pm

ന്യൂദല്‍ഹി: റെയില്‍വേ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചു.അടിസ്ഥാന യാത്ര നിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയിരിക്കുന്നത്.പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. ഓര്‍ഡിനറി നോണ്‍ എസി- സബ് അര്‍ബന്‍ അല്ലാത്ത ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വെച്ചാണ് കൂടുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മെയില്‍-എക്‌സ്പ്രസ്-നോണ്‍ എസി ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളില്‍ കിലോമീറ്ററിന് നാല് പൈസയും കൂട്ടി. തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും. തിരുവനന്തപുരം ദല്‍ഹി രാജധാനി എക്‌സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും കൂടും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ