പരിക്കേറ്റവരെ നവാബ്ഷായിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പത്ത് ബോഗികളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ ഡിവിഷണല്‍ സൂപ്രണ്ട് സുക്കൂര്‍ മഹ്‌മൂദുര്‍ റഹ്‌മാന്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായുള്ള ട്രെയിന്‍ ലോകോ ഷെഡ് രോഹ്രിയില്‍ നിന്നും എത്തുന്നുണ്ടെന്നും, ഇവ എത്തിച്ചേരാന്‍ മൂന്ന് മണിക്കൂര്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തില്‍പ്പെട്ട ബോഗികളില്‍ നിന്നും ആളുകളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദ്, നവാബ്ഷാ, മിര്‍പുര്‍ഖാസ്, സുക്കുര്‍ എന്നിവിടങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്ന് എദി ഫൗണ്ടേഷന്‍ കണ്‍ട്രോള്‍ റൂം പറഞ്ഞു.
അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫെഡറല്‍ മന്ത്രി ഖവാജ സാദ് റാഫിഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെയില്‍വേ സെക്രട്ടറി നവാബ്ഷായില്‍ എത്തിയിട്ടുണ്ട്,’ മന്ത്രി പറഞ്ഞു. ട്രെയിന്‍ മിതമായ വേഗതയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സാങ്കേതിക തകാരാറാകാം അപകട കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Train derailed near near navabshah; 15 dead